മരട് : ദേശീയ പാതയില്‍ മരട് കണ്ണാടിക്കാട് മീഡിയന് കട്ടിങ്ങില്‍ വീണ്ടും അപകടം. സ്വകാര്യ ടെലകോം കമ്പനി ജീവനക്കാരായ രണ്ടു യുവാക്കള്‍ക്ക് പരിക്ക്. ചേര്‍ത്തല മുരിക്കത്തറ വീട്ടില്‍ ജിബിന്‍ (21), സഹപ്രവര്ത്തകന് സനു(22) എന്നിവരെയാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തോളെല്ലിന് പൊട്ടലുള്ള ജിബിന്‍ ഒരാഴ്ച നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സനുവിനെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. ബുധന്‍ രാത്രി പത്തരയോടെ ആയിരുന്നു അപകടം. വൈറ്റില ഭാഗത്തു നിന്നും വരുകയായിരുന്നു ഇരു വാഹനങ്ങളും. കട്ടിങ്ങിലൂടെ സര്‍വീസ് റോഡില്‍ പ്രവേശിക്കാന്‍ ശ്രമിക്കവേ ഇരു വാഹനങ്ങളും കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഹെഡ്ലൈറ്റും അരികു ഗ്ലാസുകളും മുന്‍ ചക്രത്തിന്റെ ഗാര്‍ഡും തകര്‍ന്നു.
ബൈക്കിന്റെ മുന്‍ഭാഗം ഞെരിഞ്ഞമര്‍ന്നു. ജിബിന്റെയും സനുവിന്റെയും പിന്നാലെ ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ബൈക്കുകള്‍ കൂട്ടിമുട്ടിയും, കാറും ഓട്ടോറിക്ഷയും, കാറും ബൈക്കും കൂട്ടി ഇടിച്ചും നിരവധി അപകടങ്ങളാണ് രണ്ടു മാസത്തിനുള്ളില്‍ ഇവിടെ ഉണ്ടായത്. ബുധനാഴ്ചത്തെ അപകടത്തിലേതടക്കം പതിനഞ്ച് പേരാണ് രണ്ടു മാസത്തിനുള്ളില്‍ ആശുപത്രിയില്‍ ആയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: