കൊച്ചി: മത്സ്യത്തൊഴിലാളി അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ തീരമേഖലയില്‍ 685 പേര്‍ക്കു പുതിയ വീടു വയ്ക്കാന്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കും. എഡിഎം ബി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണു തീരുമാനം. പുതിയ വീടിന്റെ നിര്‍മാണത്തിന് ഒരു അപേക്ഷകനു രണ്ടു ലക്ഷം രൂപ ലഭിക്കും. മൊത്തം 800 പേരാണ് അപേക്ഷിച്ചിരുന്നത്. അതില്‍ 685 പേരുടെ അപേക്ഷകള്‍ അന്തിമമായി പരിഗണനയ്ക്കു വന്നു. ഒടുവില്‍ യോഗ്യരായ മുഴുവന്‍ ആളുളുടെയും അപേക്ഷകള്‍ അംഗീകരിക്കുകയായിരുന്നു.
ബാക്കി അപേക്്ഷകള് അതതു മത്സ്യഭവനുകള്‍ വഴി ജൂണ്‍ 10 വരെ സമര്‍പ്പിക്കാം. വീടിന്റെ അറ്റകുറ്റപ്പണിക്കായി 600 അപേക്ഷകള്‍ ലഭിച്ചതില്‍ 285 പേരുടെ അപേക്ഷകള്‍ അംഗീകരിച്ചു. ഇക്കാര്യത്തില്‍ പുതിയ അപേക്ഷകള്‍ ഇനി നാളെ വരെ സമര്‍പ്പിക്കാം. 50,000 രൂപയാണ് അറ്റകുറ്റപ്പണിക്കായി നല്‍കുന്നത്.
സാനിട്ടേഷന്‍ സൗകര്യങ്ങള്‍ക്കായി ലഭിച്ച 583 അപേക്ഷകളില്‍ 306 എണ്ണത്തിന് അനുമതി നല്കി. 17,500 രൂപയാണ് ഒരു അപേക്ഷകനു സഹായമായി ലഭിക്കുന്നത്. ഇനി പുതിയ അപേക്ഷകള്‍ നാളെവരെ സമര്‍പ്പിക്കാം. തീരമേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ എംഎല്‍എമാരായ ഡോമിനിക് പ്രസന്റേഷന്, എസ്. ശര്‍മ, വി.ഡി. സതീശന് എന്നിവരെ പ്രതിനിധീകരിച്ച് യഥാക്രമം കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസന് ജോസഫ്, പേഴ്സണല്‍ അസിസ്റ്റന്റ് എ. വി. നിസെന്‍, ജോസഫ് ടിഡി എന്നിവരും കെ.വി. തോമസ് എംപിക്കുവേണ്ടി പി.എ. ബാബു, സര്‍ക്കാര്‍ നോമിനികളായ എ.സി. ക്ലാരെന്‍സ്, ഗോപിദാസ്, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ക്കു വേണ്ടി അസി. രജിസ്ട്രാര്‍ വി. ലീല, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. ഏലിയാസ്, മത്സ്യഫെഡ് അസി. മാനേജര്‍ ഗിരിജാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: