കൊച്ചി: തെരുവുനായകളുടെ അനിയന്ത്രിതമായ വളര്‍ച്ച നിയന്ത്രിക്കുന്നതിനുളള അനുയോജ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോര്‍പ്പറേഷനുകള്‍ക്കും, മുനിസിപ്പാലിറ്റികള്‍ക്കും, സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് നഗരവികസനകാര്യ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. കൊച്ചി മുനിസിപ്പല്‍ കോര്പറേഷന് മിഷന് കൊച്ചി 2014-15 ല്‍ ഉള്‍പ്പെട്ട പദ്ധതിയായ ആനിമല്‍ ബര്‍ത്ത് കണ്ട്രോള് ഫോര്‍ ഡോഗ്സ് പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനോടനുബന്ധിച്ച് ബ്രഹ്മപുരത്ത് പണികഴിപ്പിച്ച മള്‍ട്ടിസ്പെഷ്യാലിറ്റി വെറ്റിനറി ആശുപത്രി ഉദ്ഘാടനവും നിര്‍വഹിച്ചു. കണക്കുകളനുസരിച്ച് രാജ്യത്ത് ഓരോ രണ്ടു മിനിറ്റിലും ഒരാള്‍ക്ക് നായ കടിയേല്‍ക്കുന്നുണ്ട്. ഓരോ 30 മിനിറ്റിലും ഒരാള്‍ക്ക് ഇതുമൂലം ജീവഹാനി സംഭവിക്കുന്നു. സത്യസായി ട്രസ്റ്റുമായി ചേര്‍ന്ന് 1800 നായ്ക്കളെ വന്ധ്യംകരിച്ചതായി മഞ്ഞളാംകുഴി അലി പറഞ്ഞു.
രണ്ടു വാര്‍ഡുകള്‍ സമ്പൂര്‍ണ്ണ പേവിഷ വിമുക്തമാക്കി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മൂന്നിടത്ത് കെന്നല്‍ ക്ലബുകള്‍ സ്ഥാപിക്കും, ആള്‍പാര്‍പ്പില്ലാത്ത് പ്രദേശത്ത് മതിയായ ഭക്ഷണവും ചികിത്സയും നല്കി സംരക്ഷിക്കുവാനുളള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: