കൊച്ചി: പത്ത് വര്‍ഷത്തെ അഴിമതി ഭരണത്തില്‍ നിറം മങ്ങിയ ഭാരതത്തിന്റെ അഭിമാനം വീണ്ടെടുക്കാന്‍ ഒരു വര്‍ഷത്തെ മോദി സര്‍ക്കാരിന് സാധിച്ചുവെന്ന് കേന്ദ്ര രാസവളം വകുപ്പ് മന്ത്രി എച്ച്.എന്‍. അനന്തകുമാര്‍. ബിജെപി ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി തുടച്ചു നീക്കിയ സുതാര്യമായ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തിന് പ്രധാനമന്ത്രിയും ഭരണവുമുണ്ടെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. നേപ്പാള്‍, ലിബിയ, ഇറാഖ് എന്നിവിടങ്ങളില്‍ ഭാരതം നടത്തിയ രക്ഷാപ്രവര്‍ത്തനം അന്താരാഷ്ട്ര തലത്തില്‍ പ്രശംസ നേടി. നരേന്ദ്രമോദി ആഗോള നേതാവായി ഉയര്‍ന്നു. രാജ്യത്തിന്റെ സമ്പദ്രംഗം ഉയര്‍ച്ചയുടെ പാതയിലാണ്.
മൊത്ത ആഭ്യന്തര ഉത്പാദനം 4.2 ശതമാനത്തില്‍ നിന്നും 7.4 ശതമാനമായി ഉയര്‍ന്നു. പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം നടത്തുന്നതിനെ വിമര്‍ശിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ 45 ദിവസത്തെ വിദേശ സന്ദര്‍ശനത്തിലൂടെ ഏഴ് ലക്ഷം കോടിയുടെ നിക്ഷേപം രാജ്യത്തിന് ലഭിച്ചു. ഇതുമൂലം 30 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. 57 ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ അവധി കൊണ്ട് രാജ്യത്തിന് എന്ത് നേട്ടമാണുണ്ടായതെന്നും അദ്ദേഹം ചോദിച്ചു.
ടോപ്പ് ഗിയറലാണ് മോദി സര്‍ക്കാര്‍ കുതിക്കുന്നത്. ദേശീയപാതാ നിര്‍മ്മാണം ദിവസത്തില്‍ നാല് കിലോമീറ്ററാണ് യുപിഎ സര്‍ക്കാരിന് കീഴില്‍ നടന്നത്. ഇപ്പോള്‍ 12 കിലോമീറ്റര്‍ നടക്കുന്നു.
കേരളത്തില്‍ നിന്നും എട്ട് കേന്ദ്ര മന്ത്രിമാരുണ്ടായപ്പോള്‍ റെയില്‍വേക്ക് 400 കോടി മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. 1400 കോടിയാണ് മോദി സര്‍ക്കാര്‍ നല്‍കിയത്. മുടങ്ങിക്കിടന്ന നിരവധി പദ്ധതികള്‍ക്ക് ജീവന്‍വെച്ചു.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്നും കേരളത്തിലെ അഴിമതി ഭരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളായ എന്‍.പി. ശങ്കരന്‍കുട്ടി, കെ.പി. രാജന്, പി.പി. സജീവ്, കെ.പി. സുബ്രഹ്മണ്യന്, രശ്മി സജി, പി. കൃഷ്ണദാസ്, എന്‍.എം. വിജയന്, എം.കെ. സദാശിവന്, വി.കെ. സുദേവന്, ടി.പി. മുരളീധരന്, എം.രവി, എം. ബ്രഹമ്രാജ്, സഹജ ഹരിദാസ്, സജിനി രവികുമാര്‍, എന്‍. സജികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: