കോട്ടയം: നിര്‍മ്മാണ തൊഴിലാളി സംഘം ബിഎംഎസ് ജില്ലാ സമ്മേളനം യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വിജയന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് കെ.ജി. രമാദേവി അദ്ധ്യക്ഷത വഹിച്ചു. മണല്‍, കരിങ്കല്‍ മേഖലകളിലെ തൊഴില്‍സ്തംഭനം പരിഹരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. മനോജ് മാധവന്, എ.എന്‍. ബാബു, കെ.എം. ഗോപി, എന്‍.എം. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി എന്‍.എം. രാധാകൃഷ്ണന് (പ്രസിഡന്റ്), കെ.കെ. പൊന്നമ്മ, സി.ബി. പരമേശ്വരന്, ടി.സി. തമ്പി, എ.കെ. ബാലകൃഷ്ണന്, അനില്‍കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.ജി. രമാദേവി (ജനറല്‍ സെക്രട്ടറി), കെ.കെ. മോഹനന്, ഇ.സി. ജനിമോന്‍, എ.എന്‍. ബാബു, തമ്പി പാമ്പാടി (ജോയിന്റ് സെക്രട്ടറിമാര്‍), ബിനീഷ്കുമാര്‍ (ഖജാന്‍ജി) എന്നിവരടങ്ങുന്ന 25അംഗ സമിതിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: