കോട്ടയം: നഗരം ക്രിമിനലുകളുടെ കൈപ്പിടിയിലമരുന്നു. കൊലപാതകങ്ങളും അക്രമസംഭവങ്ങളും തുടര്‍ക്കഥയാകുന്നു. ഇന്നലെ നഗരഹൃദയമായ തിരുനക്കര മൈതാനിയില്‍ പട്ടാപ്പകലാണ് ഒരാളെ കഴുത്തറുത്ത കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. ആലുവാ സ്വദേശിയായ ഹോട്ടല്‍ തൊഴിലാളി രവിയെയാണ് കഴുത്തറുത്ത നിലയില്‍ കാണപ്പെട്ടത്. സമീപത്തു തന്നെ മറ്റൊരാള്‍ അമിതമായി മദ്യപിച്ച് ബോധരഹിതനായും കാണപ്പെട്ടു.
എതാനും നാളുകള്‍ക്കുമുമ്പ് നാഗമ്പടം ബസ് സ്റ്റാന്ഡിലവ് ഒരാള്‍ കൊലചെയ്യപ്പെട്ടിരുന്നു. തിരുനക്കര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ ഒരാള്‍ കുത്തേറ്റ് മരിച്ച സംഭവമുണ്ടായിട്ടും അധികനാളായില്ല. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടം വിളിച്ചുകൊണ്ടുപോയി ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
തിരുനക്കര മൈതാനം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. രാത്രി പകല്‍ വ്യത്യാസമില്ലാതെ ഇവിടെ പരസ്യമദ്യപാനം അടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടമാടുന്നു. മൈതാനിയിലെ സ്റ്റേജിനോട് ചേര്‍ന്ന് നട്ടുച്ചയ്ക്കും പരസ്യമായി മദ്യപിക്കുന്നവരുടെ ചിത്രം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു.
നാഗമ്പടം ബസ് സ്റ്റാന്‍ഡ് സന്ധ്യയായാല്‍ മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ നിയന്ത്രണത്തിലാണ്. ഓപ്പറേഷന് ഹൈസ്പീഡിലൂടെ പാറമ്പുഴ കൂട്ടക്കൊലക്കേസ് പ്രതിയെ കണ്ടെത്തിഅറസ്റ്റു ചെയ്തതിലൂടെ ജനങ്ങളുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ജില്ലാ പോലീസിന് നഗരത്തിലെ നിരന്തരമായ അക്രമങ്ങള്‍ നാണക്കേടായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: