ആലപ്പുഴ: നഗരത്തിന് വടക്ക് കൈചൂണ്ടി ജങ്ഷന് സമീപത്തെ പഴയ ഹോമിയോ ആശുപത്രി കെട്ടിടത്തില്‍ താത്ക്കാലിക സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുവന്ന ലൈബ്രറിയില്‍ വന്‍അഗ്നിബാധ. പുസ്തകങ്ങളും കെട്ടിടത്തിന്റെ ഭാഗങ്ങളും കത്തിയമര്ന്നതുമൂലം ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്.
ഓടുമേഞ്ഞതും വാര്‍ത്തതുമായ മുറികളുള്ള കെട്ടിടത്തിലെ മേല്‍ക്കൂരയും മറ്റും പൂര്‍ണമായും കത്തിയമര്‍ന്നു. ആലപ്പുഴയില്‍ നിന്നും ആറു യൂണീറ്റ് അഗ്നിശമനസേന എത്തി രണ്ടരമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഓമനപ്പുഴ പുത്തന്‍ പുരയ്ക്കല്‍ സെബാസ്റ്റിയന്റെ ഉടമസ്ഥതയിലാണ് 80 വര്‍ഷം പഴക്കമുളള ഈ കെട്ടിടം.
കഴിഞ്ഞ 35 വര്‍ഷം ഇവിടെ ജില്ലാ ഹോമിയോ ആശുപത്രി പ്രവര്‍ത്തിച്ചു വന്നിരുന്നു. കിടത്തി ചികിത്സയുള്പ്പടെയുണ്ടായിരുന്ന ആശുപത്രി ഇവിടെ നിന്നും ആലപ്പുഴ ബീച്ചിലെ പുതിയ കെട്ടിടത്തിലേയ്ക്ക് മാറിയപ്പോള്‍ ഒഴിഞ്ഞു കിടന്ന ഈ കെട്ടിടത്തില്‍ അവലൂക്കുന്ന് ജങ്ഷനിലെ ലൈബ്രറി താത്ക്കാലികമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കും ലൈബ്രറിയില്‍ ആളുണ്ടായിരുന്നു. തീപടരുന്നത് കണ്ട് നാട്ടുകാര്‍ അഗ്നിശമനസേനയെ വിവരമറിയിച്ചു.
ലൈബ്രറിയുടെ കെട്ടിട നിര്‍മ്മാണം നടക്കുന്നതിനാലാണ് താത്കാലികമായി ലൈബ്രറി ഈ കെട്ടിടത്തിലേക്ക് മാറ്റിയതെന്ന് ഭാരവാഹികള്‍ പറയുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അഗ്നിബാധയ്ക്ക് കാരണമെന്നും ഏകദേശം എട്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്ന് കണക്കാക്കുന്നതായും ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്റര്‍ വേണുക്കുട്ടന്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ എച്ച്. സതീശന്, സി.ആര്. ജയകുമാര്‍, കെ. മനോജ്, സലിംകുമാര്‍, ടി.പി. ബൈജു, രാജേഷ്കുമാര്‍, ജയകുമാര്‍, കബീര്‍, രാജേഷ്കുമാര്‍, ഗിരി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: