ആലപ്പുഴ: ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം 31ന് ആചരിക്കുന്ന ലോകപുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 29, 30 തീയതികളില്‍ ആലപ്പുഴയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.
കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ്, ആലപ്പി ചെസ്റ്റ് സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെമിനാറും റാലിയും സംഘടിപ്പിക്കും. പുതിയ ഉത്പന്നങ്ങളുടെ നിയമവിരുദ്ധ വിപണനം തടയുക എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആലപ്പുഴയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ജില്ലാ ടിബി കേന്ദ്രത്തില്‍ നടത്തുന്ന സെമിനാര്‍ ഐഎംഎ പ്രസിഡന്റ് ഡോ. ഇ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. ഡോ. ശ്രീലത, ഡോ.റഫീക്ക് അന്‍സാര്‍ എന്നിവര്‍ സംസാരിക്കും.
30ന് രണ്ടാംദിന സെമിനാര്‍ റോയല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് നഗരസഭാദ്ധ്യക്ഷ മേഴ്സി ഡയാന മാസിഡോ ഉദ്ഘാടനം ചെയ്യും. ഡിഎംഒ: ഡോ. വിവേക്കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. സാബു സുഗതന്, ഡോ. സംഗീത ജോസഫ്, ശ്രീകല എന്നിവര്‍ പ്രസംഗിക്കും. നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സെമിനാറില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ ബി. പത്മകുമാര്‍, ഷാജഹാന്, പ്രവീണ്‍ നൈനാന്, ജനറല്‍ ആശുപത്രി ഡോക്ടര്‍മാരായ തോമസ് ഡാനിയല്‍, കെ. വേണുഗോപാല്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
പുകയിലവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആലപ്പി ചെസ്റ്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇതോടനുബന്ധിച്ച് ആരംഭിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് ഡോ. കെ. വേണുഗോപാലും സെക്രട്ടറി ഡോ. അരവിന്ദ് മിശ്രയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: