കൊട്ടാരക്കര: കാറിന്റെ പിന്നില്‍ കെഎസ്ആര്‍ടിസി ബസ്സ് തട്ടിയെന്ന് ആരോപിച്ച് യുവാവ് ബസിന്റെ താക്കോല്‍ ഊരിയെടുത്ത് ഡ്രൈവറെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. സംഭവം അറിഞ്ഞെത്തിയ ട്രാഫിക് പോലീസിന് നേരെയും യുവാവിന്റ ആക്രോശം ഉണ്ടായി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ ട്രാഫിക് ഐലന്റിന് സമീപമായിരുന്നു സംഭവം. മുണ്ടക്കയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന് പിന്നില്‍ അടൂര്‍ ഭാഗത്ത് നിന്നും വന്ന സ്കോര്‍പ്പിയോ കാര്‍ തട്ടി.
കെഎസ്ആര്‍ടിസി ഡ്രൈവറുടെ കുഴപ്പമാണന്ന് ആരോപിച്ച് കാര്‍യാത്രക്കാരനായ അടൂര്‍ പറക്കോട് സ്വദേശിയായ ജെയിസണ്‍ കാറില്‍ നിന്ന് ഇറങ്ങി ബസിന്റെ താക്കോല്‍ ഊരി എറിയുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ട്രാഫിക് പോലീസ് എത്തിയപ്പോഴും യുവാവ് വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബസും കാറും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: