ചാത്തന്നൂര്‍: കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതിന്റെ 25-ാം വാര്‍ഷികാഘോഷവും അതുല്യം പഠനോത്സവവും ചാത്തൂര്‍ സംതൃപ്തി ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ സാക്ഷരതാ മിഷനും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയില്‍ അതുല്യം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി ഏറ്റെടുത്ത് വിജയിപ്പിച്ച തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാരെ ഉപഹാരം നല്കി ആദരിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായമേറിയ പഠിതാവായ മേരി മത്തായിയെ പരവൂര്‍ നഗരസഭാ ചെയര്‍പേഴ്സ ബി അംബിക പൊന്നാടയണിയിച്ചു. പ്രൊഫ.വി. ഹര്‍ഷകുമാര്‍, ഡി. സുകേശന് എന്നിവരെ ഡോ. ഫെര്‍ഡിനന്റ് കായാവില്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: