പാലാ: രാജ്യത്തെ കൊള്ളയടിക്കുന്ന ഭരണസംവിധാനത്തെ മാറ്റിനിര്‍ത്തിയതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ മികച്ച നേട്ടമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി . ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ മോദിക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെയും ബിജെപിയിലേക്ക് വന്ന നഗരസഭാ കൗണ്‍സിലര്‍മാരായാ അഡ്വ. ബിനു പുളിക്കക്കണ്ടം, ലത മോഹനന്, സിപിഐ പാലാ ബ്രാഞ്ച് സെക്രട്ടറി വിനോദ് പിറവിക്കോട്ട് എന്നിവര്‍ക്ക് നല്കിയ സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എന്‍. മോഹനന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനനേതാക്കളായ പ്രൊഫ. ബി. വിജയകുമാര്‍ അഡ്വ. എസ്. ജയസൂര്യന്‍, ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍, അഡ്വ. ബിനു പുളിക്കക്കണ്ടം, ലത മോഹനന്, വിനോദ്, മുരളിമേച്ചേരില്, കെ.ജി. ഗിരീഷ്കുമാര്‍, ജി. രഞ്ജിത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: