കുമരകം: ആര്‍ബ്ലോക്ക് കേന്ദ്രീകരിച്ച് വ്യാജ ചാരായവില്പന നടത്തിയ കുമരകം സ്വദേശി എക്സൈസ് പിടിയില്‍. ആര്ബ്ലോക്കിലെത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ഒറ്റപ്പെട്ട ഭാഗത്ത് മാസം 20,000 രൂപയ്ക്ക് വാടകയ്ക്ക് വീടെടുത്തായിരുന്നു കുമരകം പീടികച്ചിറയില് ഗോപാലന്റെ മകന് പ്രവീണ്‍ (31) ചാരായം വാറ്റി വില്പന നടത്തിവന്നത്. ഹൗസ്ബോട്ടുകളിലെത്തുന്ന ടൂറിസ്റ്റുകളും വിദ്യാര്‍ത്ഥികളുമായിരുന്നു പ്രവീണിന്റെ ഉപഭോക്താക്കള്‍. കുമരകത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രവീണ്‍. ഇതിനു പിന്നില്‍ പണം നല്കി സഹായിക്കാനും ഒത്താശ ചെയ്തുകൊടുക്കാനും പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ പ്രാദേശിക നേതൃത്വത്തിന്റെ പിന്‍ബലം പ്രവീണിനുള്ളതായാണ് അറിവ്. മറ്റു രാഷ്ട്രീയ കക്ഷികളെ സി.പിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമരാഷ്ട്രീയത്തിലൂടെ ആക്രമിച്ച കേസുകളിലും പ്രവീണ്‍ പ്രതിയാണ്.
ചാരായം വാറ്റാനുള്ള വാഷോടുകൂടി അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ രാജപ്പന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രവീണിനെ ആര്ബ്ലോക്കില്നിന്നും അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: