കുമരകം: ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കുമരകം ബോട്ടുജെട്ടിപാലം ദുര്‍ബലമാകുന്നു. കുമരകം ബോട്ടുജെട്ടി പാലത്തിലൂടെ എറണാകുളം, ചേര്‍ത്തല, വൈക്കം, ആലപ്പുഴ തുടങ്ങി വിവിധയിടങ്ങളിലേക്ക് ദൈനംദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ഈ പാലത്തിന്റെ നിര്‍മ്മിതി നടന്നിട്ട് പതിറ്റാണ്ടുകളായി. പാലത്തിന്റെ താഴെ കരിങ്കല്‍ പാളികള്‍ നിരത്തിയാണ് ബലമേകിയിരിക്കുന്നത്. ഈ കരിങ്കല്ല് പാളികള്‍ ഏറിയഭാഗവും ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണ്. സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പോലും അവശേഷിപ്പിക്കാതെ മുഴുവന്‍ ഇടിഞ്ഞ് പൊളിഞ്ഞ അവസ്ഥയിലുമാണ്. കരിങ്കല്ലുകള്‍ക്കിടയില്‍ വളര്‍ന്നുകയറിയ വൃക്ഷതൈകള്‍ ഇപ്പോള്‍ വടവൃക്ഷങ്ങളായി മാറിയതിനാല്‍ ആ ഭാഗങ്ങളിലേയും കരിങ്കല്ലുകള്‍ ഇളകി മാറിയിരിക്കുകയാണ്. ദിവസേന ആയിരക്കണക്കിനു വാഹനങ്ങള്‍ കയറിയിറങ്ങുന്ന ഈ പാലത്തിന്റെ ദുരവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണാന്‍ അധികൃതര്‍ കൂട്ടാക്കാതിരുന്നാല്‍ ഒരു വന്‍ ദുരന്തത്തിന് കുമരകം സാക്ഷ്യം വഹിക്കേണ്ടിവരുമെന്നാണ് ജനസംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: