ചിങ്ങവനം: പള്ളി കുത്തിതുറന്ന് അള്‍ത്താരയ്ക്ക് സമീപമിരുന്ന പൊന്‍കുരിശ് മോഷ്ടിച്ചു. പള്ളം, കല്ലൂപറമ്പ് സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ് മോഷണം നടത്തിയത്. ചൊവ്വാഴ്ച രാവിലെ പള്ളിയിലെ ജീവനക്കാരന് എത്തിയപ്പോള്‍ പ്രധാന വാതില്‍ തുറന്നു കിടക്കുന്നത് കണ്ടപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഉടന്‍ തന്നെ പള്ളി കമ്മറ്റിക്കാരെ വിവരം അറിയിക്കുകയും പിന്നീട് ചിങ്ങവനം പോലീസില്‍ അറിയിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകിട്ടോ ചോവ്വാഴ്ച പുലര്‍ച്ചയോ ആയിരിക്കാം മോഷണം നടന്നതായാണ് സംശയം.
ഉടന്‍ തന്നെ ചിങ്ങവനം എസ്ഐ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിക്ക് പുറത്തും, അള്‍ത്താരയ്ക്ക് സമീപത്തും വെച്ചിരുന്ന നേര്‍ച്ച പെട്ടികള്‍ കുത്തി തുറന്ന നിലയിലാണ് കാണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് നേര്‍ച്ച പെട്ടിയില്‍ നിന്നും പണം എടുത്തിരുന്നത്. ഇതിനാല്‍ പണം നഷ്ടപെട്ടിട്ടില്ല. പരിശോധനയില്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ചു പോയിയെന്നു കരുതുന്ന കമ്പിപാര പള്ളിയുടെ സമീപത്തു നിന്നും ലഭിച്ചു. ഡോഗ് സ്കാഡും, ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളുടേതെന്ന് കരുതുന്ന വിരലടയാളം ലഭിച്ചിരിക്കുന്നതായാണ് വിവരം. ചിങ്ങവനം പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: