കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ അഗ്നിബാധയെ തുടര്‍ന്ന് ഭക്തര്‍ക്കുണ്ടായ മനോവിഷമങ്ങള്‍ക്കും ആശങ്കയ്ക്കും അറുതിവരുത്തുവാനും ദേവിക്ക് അതൃപ്തിയോ അപ്രീതിയോ സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനുമായി ദേവപ്രശ്നം നടത്തുമെന്ന് ക്ഷേത്രഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മെയ് 31, ജൂണ്‍ 1,2 തീയിതികളിലാണ് ദേവപ്രശ്നം. മുല്ലപ്പള്ളി നാരായണന് നമ്പൂതിരി, കോഴിക്കോട് മുക്കം ഇടയ്ക്കാട്ട് ദേവീദാസ്, കണ്ണൂര്‍ ഡോ. ഉദയകുമാര്‍, തൃക്കുന്നപ്പുഴ ഉല്ലേലി രാരിച്ചന്‍കുട്ടി, പ്രേമന്പണിക്കര് കോഴിക്കോട് എന്നിവരാണ് പ്രശ്നചിന്തകളില്‍ സംബന്ധിക്കുന്നത്.
ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍നമ്പൂതിരി 31ന് രാവിലെ രാശിപൂജ നടത്തും. തുടര്‍ന്ന് സ്വര്‍ണ്ണരാശി സമര്‍പ്പണം. ഊട്ടുപുരയില്‍ തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പ്രശ്നചിന്തകള്‍ സമാപിക്കുമ്പോള്‍ ലഭിക്കുന്ന പരിഹാരക്രിയകളുടെ ചാര്‍ത്ത് അനുസരിച്ച് പരിഹാരകര്‍മ്മങ്ങള്‍ നടത്തും. പത്രസമ്മേളനത്തില്‍ ദേവസ്വം ഭരണാധികാരി സി.എന്‍. ശങ്കരന്‍നമ്പൂതിരി, പുനരുദ്ധാരണകമ്മറ്റി ജനറല്‍ കണ്‍വീനര്‍ പി.എന്‍. ശശിധര്നായര്, ജോ. കണ്‍വീനര്‍ പുത്തൂര്‍ ഗോപാലകൃഷ്ണന് നായര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ആനന്ദക്കുട്ടന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: