കുന്നത്തൂര്‍: എംഎല്‍എയുടെയും പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പല തവണ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൂട്ടായി എടുത്ത തീരുമാനങ്ങള്‍ കെഎസ്ആര്‍ടിസി ലംഘിച്ചതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ ഭരണിക്കാവുവഴിയുള്ള ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഓരോ ദിവസവും ഡീസലിനത്തില്‍ വലിയ സാമ്പത്തിക ബാധ്യതയും സമയപ്രശ്നങ്ങളും സഹിച്ചാണ് സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന സ്റ്റാന്റില്‍ നാടിന്റെ വികസനത്തിനായി സഹകരിച്ച ബസ് ഉടമകളെ തകര്‍ക്കുന്ന തരത്തിലുള്ള കെഎസ്ആര്‍ടിസി നടപടിക്കെതിരെയാണ് സമരം. ഇത്തരം പ്രവര്‍ത്തനം യാത്രക്കാരെയും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
പ്രൈവറ്റ് ബസ് മാത്രം ഓരോ ട്രിപ്പിലും രണ്ട് തവണ ജംഗ്ഷനെ പ്രദക്ഷിണം വെക്കേണ്ട ഗതികേടിലാണ്. കൂടാതെ ആര്‍ടിഒ, പോലീസ് എന്നിവരുടെ പീഡനവും സഹിക്കേണ്ടി വരുന്നതു മൂലം ജംഗ്ഷനിലുള്ള സ്റ്റോപ്പുകളില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള അവസരം നഷ്ടപ്പെടുന്നു.
എന്നാല്‍ കെഎസ്ആര്‍ടിസി മാത്രം യഥേഷ്ടം ജംഗ്ഷനിലുള്ള സ്റ്റോപ്പുകളില്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റിപോകുന്നു. ഈ നില തുടര്‍ന്നാല്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുക മാത്രമേ നിവൃത്തിയുള്ളുവെന്ന് ബസ് ഓപ്പററ്റേസ് അസോസിയേഷന് താലൂക്ക് പ്രസിഡന്റ് കുമ്പളത്ത് രാജേന്ദ്രനും സെക്രട്ടറി സഫാ അഷറഫും അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: