കൊല്ലം: വാര്‍ഷിക പദ്ധതി അംഗീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം 2015-16 വര്‍ഷത്തെ വിവിധ പദ്ധതിരേഖകള്‍ അംഗീകരിച്ചു.
ചവറ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തുകളുടെയും അലയമണ്‍, ചിതറ, കരവാളൂര്‍, കൊട്ടാരക്കര, കുളത്തൂപ്പുഴ, മേലില, പന്മന, പത്തനാപുരം, പിറവന്തൂര്‍, പൂയപ്പള്ളി, തേവലക്കര, വെളിനല്ലൂര്‍, പട്ടാഴി വടക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതിരേഖ അംഗീകരിച്ചു. ഇതോടെ ജില്ലയിലെ 15 ഗ്രാമപഞ്ചായത്തുകള്‍ക്കും രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും പദ്ധതി രേഖ അംഗീകാരം ലഭിച്ചു.
ചവറ ബ്ലോക്കിലെ പൊതുവിഭാഗത്തില്‍ 72504987 രൂപയ്ക്കുള്ള 57 പദ്ധതികള്‍ക്കും പട്ടികജാതി വിഭാഗത്തില്‍ 26220192 രൂപയ്ക്കുള്ള 21 പദ്ധതികള്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍ 48000 രൂപക്കുള്ള ഒരു പദ്ധതിക്കും യോഗം അംഗീകാരം നല്കി.
ചിറ്റുമല ബ്ലോക്കിലെ പൊതു വിഭാഗത്തില്‍ 92998792 രൂപയ്ക്കുള്ള 69 പദ്ധതികള്‍ക്കും പട്ടികജാതിവിഭാഗത്തില്‍ 47246075 രൂപയ്ക്കുള്ള 10 പദ്ധതികള്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍ 75000 രൂപയ്ക്കുള്ള ഒരു പദ്ധതിക്കും അംഗീകാരം നല്കി.
പതിമൂന്ന് ഗ്രാമപഞ്ചായത്തുകളിലായി പൊതുവിഭാഗത്തില്‍ 1013705357 രൂപയ്ക്കുള്ള 2166 പദ്ധതികള്‍ക്കും പട്ടികജാതി വിഭാഗത്തില്‍ 153380273 രൂപയ്ക്കുള്ള 325പദ്ധതികള്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍ 11554242 രൂപയ്ക്കുള്ള 36 പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്കി. പദ്ധതിരേഖ സമര്‍പ്പിക്കുവാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 31നകം ജില്ലാപ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് കളക്ടര്‍ ഡോ.എ. കൗശിഗന് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: