കൊട്ടാരക്കര: എസ്ഐമാര്‍ കൂട്ടത്തോടെ വിരമിക്കുന്നു. റൂറല്‍ ജില്ലയില്‍ ക്രമസമാധാന പാലന മേല്‍നോട്ടം അവതാളത്തിലാകും. ഈ മാസം 31ന് 29 എസ്ഐ മാരാണ് തങ്ങളുടെ ദീര്‍ഘകാലത്തെ സര്‍വീസിനോട് വിട പറയുന്നത്. ഇവരുടെ ഒഴിവിലേക്ക് നിയമനം നടക്കാത്തത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപെടുന്നു.
കഴിഞ്ഞ വര്‍ഷം 19 പേര് വിരമിച്ച ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്ന സ്ഥാനത്താണ് ഇത്രയും ഒഴിവുകള്‍ കൂടി ഉണ്ടാകുന്നത്. ഇവരെല്ലാം പ്രൊമോഷനില്‍ കൂടി എസ്ഐമാരായവരാണ്. ട്രാഫിക് നിയന്ത്രണം മുതല്‍ സ്റ്റേഷന് ചുമതലയുള്ളവര്‍ വരെ ഇക്കൂട്ടത്തില്‍ പെടും. കേസ് എഴുതുന്ന കാര്യത്തിലും കൈകാര്യം ചെയ്യുന്ന കാര്യത്തിലും വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഇവരുട സേവനം പോലീസ് സേനയില്‍ നിര്‍ണായകമായിരുന്നു.
ഇക്കാര്യത്തില്‍ പരിശീലനം ലഭിച്ചവര്‍ എണ്ണത്തില്‍ കുറവാണന്നതാണ് ഇതിന് കാരണം. കൊട്ടാരക്കര ഉള്‍പ്പടെയുള്ള സ്റ്റേഷനുകളില്‍ വിരമിച്ച ഇത്തരക്കാരുടെ സേവനം ഇപ്പോഴും ഉപയോഗിച്ച് വരുന്നുണ്ട്. ഇത്രയും എസ്ഐമാര്‍ വിരമിക്കുന്നതോടെ പ്രിന്‍സിപ്പല്‍ എസ്ഐ മാരുടെ ജോലിഭാരം പതിന്മടങ്ങ് വര്‍ദ്ധിക്കും.
ഇപ്പോള്‍ പല സ്റ്റേഷനുകളിലും ട്രാഫിക്, കണ്ട്രോള് റൂം, ഹൈവെ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് ഇവരാണ്. മാവോസാനിധ്യം കണ്ടറിഞ്ഞ ജില്ലയില്‍ ഒഴിവുകള്‍ നികത്തിയില്ലങ്കില്‍ സേനയുടെ സുഗമമായ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു.
ഇപ്പോള്‍ തന്നെ പലയിടത്തും ആവശ്യത്തിന് ആളില്ലാത്ത അവസ്ഥയാണ്. റൂറലിലെ അവസ്ഥ ഇതാണങ്കില്‍ ഇതിലും പരിതാപകരമാണ് സിറ്റിയിലെ അവസ്ഥയെന്ന് ചൂണ്ടിക്കാണിക്കപെടുന്നു. ഇതിലും ഇരട്ടിയോളം ഒഴിവുകളാണ് ഇവിടെ നികത്താനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: