കൊല്ലം: ഹൃദയധമനികളിലെ തടസ്സങ്ങള്‍ നീക്കംചെയ്യുന്ന കൊറോണറി ആന്‍ജിയോപ്ലാസ്റ്റി അഥവാ ബലൂണ്‍ ശസ്ത്രക്രിയ രോഗിയില്‍ നടത്തുന്നതിന്റെ പൂര്‍ണരൂപം പൊതുജനങ്ങള്‍ക്കായി മെഡിട്രിന ഹോസ്പിറ്റല്‍ തത്സമയസംഷ്രേണംചെയ്തു.
കാര്‍ഡിയോളജി വിദഗ്ധനായ ഡോ.എന്‍. പ്രതാപ്കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് 6ന് മെഡിട്രിന ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയ ക്വയിലോണ്‍ ബീച്ച്ഹോട്ടലില്‍ ആയിരത്തിലധികംപേര്‍ പങ്കെടുത്ത വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഹൃദയശസ്ത്രകിയകളില് ഏറ്റവും ഫലപ്രദമായ ബലൂ ശസ്ത്രക്രിയയും സ്റ്റെന്റ്ഉറപ്പിക്കലും സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് പകരുകയും സംശയങ്ങള്‍ ദൂരീകരിക്കുകയുമാണ് തത്സമയസംപ്രേഷണം കൊണ്ട് ലക്ഷ്യമിട്ടതെന്ന് ഡോ. പ്രതാപ്കുമാര്‍ പറഞ്ഞു.
ശസ്ത്രക്രിയയുടെ വിവിധ ഘട്ടങ്ങളെ സംബന്ധിച്ച് ഡോ. പ്രതാപ് കുമാര്‍ വിശദീകരിച്ചു. ഒരു ചെറിയ സൂചിയുടെ സഹായത്തോടെ അരഭാഗത്തെ തുടയിലെ പ്രധാന രക്തധമനി വഴി നേരിയ ട്യൂബ് ഹൃദയത്തിലേക്കെത്തിച്ച് അതുവഴിയാണ്ശസ്ത്രകിയ നടത്തുന്നത്. തടസ്സപ്പെട്ട ഭാഗത്ത് ബലൂണ്‍ കടത്തി വീര്‍പ്പിച്ച് ബ്ളോക്ക് നീക്കം ചെയ്തതിനുശേഷം ഒരു സ്റ്റെന്റ്ഉറപ്പിക്കുന്നതോടെ നടപടികള്‍ അവസാനിക്കുന്നു.
സുരക്ഷിതവും, വേദനയില്ലാത്തതുമായ ഈ ശസ്ത്രകിയരോഗിയുടെ പൂര്ണബോധാവസ്ഥയിലാണ് നടത്തുന്നത്. ട്യൂബ് കടത്തിവിടുന്ന ഭാഗം മാത്രമാണ് മരവിപ്പിക്കുന്നത്. തുറന്നുള്ള ശസ്ത്രകിയ അല്ലാത്തതിനാല്‍ അധിക നാളത്തെ ഹോസ്പിറ്റല്‍ അഡ്മിഷനുംആവശ്യമില്ല. ആന്‍ജിയോപ്ലാസ്റ്റിക്കുശേഷം ഹൃദയാഘാതംആവര്ത്തിക്കാനുള്ള സാധ്യത വളരെകുറവാണെന്ന് പ്രതാപ് കുമാര്‍ പറഞ്ഞു.
മെഡിട്രിന കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ മനു. ആര്, ജയചന്ദ്രന് തേജസ,് ഷാനവാസ് ഖാന്, സോണി മാനുവല്‍, സിജോ സിറിയക്ക്, മഹാദേവന്, പമ്പാപതി, ബോബന്ഗീവര്ഗീസ്, ബ്രൂണോ കെ. ജസ്റ്റിന് എന്നിവരടങ്ങു സംഘം പൊതുജനങ്ങള്‍ക്ക് ബലൂണ്‍ ശസ്ത്രക്രിയ സംബന്ധിച്ച്സംശയനിവാരണം നടത്തി. മുല്ലക്കര രത്നാകരന് എംഎല്‍എ, ഐഎംഎ സംസ്ഥാന സമിതിഅംഗം ഡോ. ശശിധരന്‍പിള്ള, ഐഎംഎ കൊല്ലംയൂണിറ്റ് പ്രസിഡന്റ് ഡോ. മനു രാജേന്ദ്രന്, സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. കണ്ണന് തുടങ്ങിയവര്‍ ശസ്ത്രക്രിയയുടെ തത്സമയസംപ്രേഷണത്തിന് സാക്ഷ്യംവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: