കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പു നടത്തിയ കൊച്ചിയിലെ മാത്യു ഇന്റര്‍നാഷണല്‍ ഏജന്‍സിക്കെതിരെ സിബിഐ കേസെടുത്തു. ഇവര്‍ക്കെതിരെ മൂന്നു കേസുകളിലാണ് സിബിഐ അന്വേഷണം. അനുവദിച്ചതിലും കൂടുതല്‍ ആളുകളെ ഇവര്‍ റിക്രൂട്ട് ചെയ്തിരുന്നു.
കൂടാതെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാത്യു ഇന്റര്‍നാഷണല്‍ കേരളത്തില്‍ ബ്രാഞ്ചുകള്‍ തുറന്ന് ആളുകളെ റിക്രൂട്ട് ചെയ്യുകയും അമിത തുക ഈടാക്കുകയും ചെയ്തിരുന്നതായി സിബിഐ കണ്ടെത്തിയിരുന്നു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നത്.
കുവൈറ്റിലേക്ക് പോകാന്‍ ലക്ഷങ്ങള്‍ നല്കിയ തട്ടിപ്പിന് ഇരയായ നഴ്സുമാരുടെ പരാതിയെ തുടര്‍ന്നാണ് വന്‍ തട്ടിപ്പ് പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് രണ്ടാഴ്ചമുമ്പ് മാത്യു ഇന്റര്‍നാഷണലിന്റെ കൊച്ചിയിലേയും കോട്ടയത്തേയും ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: