പൊന്‍കുന്നം: ടൗണിന്റെ ഹൃദയഭാഗത്തെ ആല്‍മരമുത്തശ്ശിയെ ചികിത്സിക്കാന്‍ ശാസ്ത്രസംഘം ഇന്ന് പൊന്‍കുന്നത്ത്. ശിഖരങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് കേരള വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞന് ഡോ. മല്ലികാര്‍ജ്ജുന സ്വാമിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പൊന്‍കുന്നത്ത് എത്തുന്നത്.
കോട്ടയം ജില്ലയില്‍ ആദ്യമായാണ് ശാസ്ത്രജ്ഞരുടെ സംഘം ഇത്തരത്തിലുള്ള പരിശോധന നടത്തുന്നത്. ഇതിനുമുമ്പ് തൃശൂര്‍ ഇലഞ്ഞിത്തറമേളം നടക്കുന്ന ഇലഞ്ഞിമരം, ഗുരൂവായൂരിലെ ആല്‍മരം എന്നിവയാണ് പരിശോധിച്ചിട്ടുളളത്. ഏതാനും നാളുകള്‍ക്ക് മുമ്പ് റോഡ് വികസനത്തിന്റെ പേരില്‍ ആല്‍മരം മുറിച്ചു നീക്കുവാന്‍ ശ്രമം നടന്നിരുന്നു. വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയുടെയും നാട്ടുകാരുടെയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഈ തീരുമാനം മാറ്റുകയായിരുന്നു. വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബിനു നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞരുടെ സംഘം ആല്‍മരത്തിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി എത്തിച്ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: