പാലാ: ഭാരതത്തെ സമസ്ത മേഖലയിലും വികസനത്തിന്റെ പാതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് 5ന് ബിജെപി പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ളാലം പാലം ജങ്ഷനില്‍ പൊതമ്മേളനം നടത്തും. ബിജെപിയില്‍ ചേര്‍ന്ന പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അഡ്വ. ബിനു പുളിക്കക്കണ്ടത്തിനും ലതാ മോഹനനും സിപിഐ കിഴതടിയൂര്‍ ബ്രാഞ്ച് സെക്രട്ടറി വിനോദിനും സ്വീകരണം നല്‍കും. നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന് പനയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: