എരുമേലി: ഒന്‍പത് വയസുളള നാലാം ക്ലാസ്സ് വിദ്യര്‍ത്ഥിനി തന്റെ ഇടതൂര്‍ന്ന മുടി ഇന്നലെ മുറിച്ചു. ഇത് നല്‍കുന്നത് ക്യാന്‍സര്‍ രോഗം ബാധിച്ച് മുടി നഷ്ടപ്പെട്ട രോഗികള്‍ക്ക്. മുക്കൂട്ടുതറ ഊഴികാട്ട് ജനു ബിനിത ദമ്പതികളുടെ മകളായ ജസിലിയാണ് മുടി മുറിച്ച് നല്‍കിയത് . ജസില്‍ ഈ തീരുമാനം പെട്ടന്ന് എടുത്തതല്ല. മുടി വളരുന്ന ആദ്യ കാലത്ത് തന്നെ ദാനം ചെയ്യുന്നതിന് ആവശ്യമായ വളര്‍ച്ച മുടിയ്ക്ക് ഉണ്ടാകുന്ന സമയത്ത് ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുമെന്ന് തീരുമാനിച്ചിരുന്നു.
തന്റെ മുത്തശ്ശി ക്യാന്‍സര്‍ രോഗം ബാധിച്ച് മുടി പൂര്‍ണ്ണമായും കൊഴിഞ്ഞ് ബുദ്ധിമുട്ടിയിരുന്നു. ഇതിന് സാക്ഷ്യം വഹിച്ച തന്നോട് മുത്തശ്ശി പറഞ്ഞത് അനുസരിച്ചാണ് മുടി കാന്‍സര്‍ രോഗികള്‍ക്ക് മുറിച്ച് നല്‍കിയത്.13 സെന്റീമീറ്ററോളം നീളത്തിലാണ് ജസിലിയുടെ മുടി മുറിച്ചത്.മുക്കൂട്ടുതറയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന രമേഷാണ് കാന്‍സര്‍ രോഗബാധിതരുടെ പുനരധിവാസ സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട് ജസിലിയുടെ വീട്ടിലെത്തി മുടി മുറിച്ചത്.
അയല്പക്കക്കാരായ നിരവധി പേര് മുടിമുറിക്കുന്നത് കാണുന്നതിനും ജസിലിയെ അഭിനന്ദിക്കുന്നതിനും എത്തിയിരുന്നു.എലിവാലിക്കര സെന്റ് മേരീസ് കോണ്‍വെന്റ് സ്കൂള്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ജസിലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: