അയ്മനം: നിര്‍ബന്ധിച്ചും സ്വാധീനിച്ചുമുള്ള മതം മാറ്റവും, രാഷ്ട്രത്തെ അസ്ഥിരപ്പെടുത്തുന്ന ഭീകരവാദവും, ഹിന്ദു വനിതകളെ കൊലക്കയറിലേക്ക് നയിക്കുന്ന ലൗജിഹാദുമെല്ലാം ഹൈന്ദവ ഏകീകരണത്തിന് വഴിതെളിയിക്കുകയാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിയംഗം വത്സന് തില്ലങ്കേരി പറഞ്ഞു. അയ്മനത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിന്റെ സമാപന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരിവര്‍ത്തിത ക്രൈസ്തവ കോര്പ്പറേഷന് ബജറ്റില്‍ തുക നീക്കിവച്ചതിലൂടെ മതപരിവര്‍ത്തനത്തെ സര്‍ക്കാര്‍ സഹായിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. സ്വധര്‍മ്മത്തില്‍ നിന്നും പോയവര്‍ ചതിമനസ്സിലാക്കി തിരികെ വരുമ്പോള്‍ ബഹളം വയ്ക്കുന്നവര്‍ നോബല്‍ സമ്മാനം നേടിയ അന്‍പതോളം പേര് ഹിന്ദുധര്‍മ്മം സ്വീകരിച്ചതിനോട് നിലപാട് വ്യക്തമാക്കണമെന്നും തില്ലങ്കേരി പറഞ്ഞു. മാവോ-ഇസ്ലാമിക അച്ചുതണ്ട് ചൈന-പാക്കിസ്ഥാന് ബന്ധത്തിന്റെ രൂപമാണെന്ന് പറഞ്ഞ തില്ലങ്കേരി വിദേശങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഹിന്ദുധര്‍മ്മം സ്വീകരിക്കുന്നതിനോടും, പള്ളികള്‍ ക്ഷേത്രങ്ങള്‍ ആക്കുന്നതിനോടും ബന്ധപ്പെട്ടവരുടെ നിലപാട് അറിയണമെന്നും അഭിപ്രായപ്പെട്ടു. ജൂണ്‍ 21 ലോകം മുഴുവന്‍ യോഗദിനമായി തിരഞ്ഞെടുത്തത് ഭാരത സംസ്കൃതിയുടെ വിജയമാണെന്നും തില്ലങ്കേരി പറഞ്ഞു.
യോഗത്തില്‍ ദേവകി അന്തര്‍ജ്ജനം അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രമേല്‍ശാന്തി ഭദ്രദീപം തെളിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഹരികൃഷ്ണന്, സുകുമാരന്‍ തോപ്പില്‍ എന്നിവര്‍ സംസാരിച്ചു. വീല്‍ചെയര്‍, പഠനോപകരണങ്ങള്‍, ധനസഹായം എന്നിവയുടെ വിതരണവും ഉണ്ണികൃഷ്ണന് നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: