കുണ്ടറ: ബിജെപി ഇളമ്പള്ളൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. താന്നിമുക്ക് -നരിപ്രറോഡ്,മുണ്ടയ്ക്കല്‍ -തൊടിയൂര്‍ റോഡ് എന്നീവ സഞ്ചാര യോഗ്യമാക്കുക, അനധികൃത നിയമനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
കുണ്ടറ മണ്ഡലം സെക്രട്ടറി ടി.കെ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ അഴിമതിക്കും അനധികൃത നിയമനങ്ങള്‍ക്കുമെതിരെ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് സമിതി പ്രസിഡന്റ് ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ശ്രീമുരുകന്, പഞ്ചായത്ത് ജനറല്‍സെക്രട്ടറി അജിത്ത്കുമാര്‍, ധനീഷ്, പ്രതിലാല്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: