കോട്ടവട്ടം: കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണത്തില്‍ മോദിസര്‍ക്കാര്‍ അഴിമതി തുടച്ചുനീക്കുന്നതിനാണ് തുടക്കമിട്ടതെന്ന് ബിജെപി സംസ്ഥാനസെക്രട്ടറി ജെ.ആര്. പത്മകുമാര്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരടക്കം വകുപ്പുകളിലോ മറ്റെങ്ങോ നയാ പൈസയുടെ അഴിമതി ആരോപിക്കുവാന്‍ പോലും പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് ഭരണത്തിന്റെ വലിയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതി രാജ്യമെന്ന ദുഷ്പേരില്‍ നിന്നും വികസിതവും ശക്തവുമായ രാജ്യമെന്ന ഖ്യാതിയിലേക്ക് ഭാരതം മാറിയെന്നും അദ്ദേഹം പറഞ്ഞു. വെട്ടിക്കവല പഞ്ചായത്തില്‍ ബിജെപി കോട്ടവട്ടം മേഖലാകമ്മറ്റി പുതിയതായി നിര്‍മ്മിച്ച ഒരു കിലോമീറ്ററോളം വരുന്ന കോട്ടവട്ടം, വാലുവിള പയറ്റുവിള,വട്ടപ്പാറ (വിവേകാനന്ദ റോഡ്) റോഡ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പത്മകുമാര്‍.
വികസനം നടപ്പാക്കേണ്ട വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ നിഷ്ക്രിയമായിരിക്കുമ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ ഈ ഉദ്യമം എറ്റെടുത്തത്. ഇത് വികസനത്തിനോടും ജനങ്ങളോടും പാര്‍ട്ടിക്കുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി പറഞ്ഞു. ഈ പ്രദേശത്തെ നിരവധി ആളുകള്‍ക്ക് ആശ്വാസമായ ഈ റോഡ് നിര്‍മ്മാണം പതിനഞ്ച് ദിവസം കൊണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ പൂര്‍ത്തീകരിച്ചത്.
യോഗത്തില്‍ എസ്എസ് എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അഞ്ജലി ജെ. മുരളി, അരുണ്‍ എം.എസ്, ജിബി രാജു എന്നിവരെ സുഭാഷ് പട്ടാഴി അനുമോദിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കാടാങ്കുളം രാജേന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി.
ബിജെപി കോട്ടവട്ടം ബൂത്ത് പ്രസിഡന്റ് കെ. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കോട്ടവട്ടം വായനശാല ജംഷനില്‍ നടന്ന യോഗത്തില്‍ ആര്‍എസ്എസ് പുനലൂര്‍ താലൂക്ക് സംഘചാലക് പി. ഉണ്ണികൃഷ്ണന്, ബിജെപി ജില്ലാകമ്മറ്റി അംഗം ഇരണൂര്‍ രതീഷ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സേതു നെല്ലിക്കോട്, ആര്. രാജഗോപാല്‍, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് രമേശ് മേലില, ബിജെപി വെട്ടിക്കവല പഞ്ചായത്ത് സമിതി പ്രസിഡന്റ് ബാബു വെട്ടിക്കവല, ജനറല്‍ സെക്രട്ടറി സജീവ് നിരപ്പുവിള എന്നിവര്‍ സംസാരിച്ചു. കോട്ടവട്ടം നോര്‍ത്ത് ബൂത്ത് പ്രസിഡന്റ് ശിവന്‍കുട്ടി നായര്‍ സ്വാഗതവും സെക്രട്ടറി അരുണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: