കോട്ടയം: ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിക്കാന്‍ ജനസമ്പര്‍ക്ക പരിപാടിക്ക് സാധിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയത്ത് കരുതല്‍ 2015 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എം. മാണി, കെ.സി. ജോസഫ്, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ സിഎഫ് തോമസ്, ഡോ. എന്‍. ജയരാജ്, മോന്‍സ് ജോസഫ്, കളക്ടര്‍ യു.വി. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, മുനിസിപ്പല്‍ ചെയര്‍ മാന്‍ കെആര്‍ജി വാര്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയുടെ വികസനം ലക്ഷ്യമാക്കി 15 പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ശുചിത്വ കോട്ടയം, ഡിസ്കവര് കോട്ടയം, തരിശ് രഹിത കോട്ടയം, ചിങ്ങവനം സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റിയൂട്ട്, ശുദ്ധജലവിതരണം, ആകാശ നടപ്പാത, മീനച്ചില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, കാഞ്ഞിരപ്പള്ളിയില്‍ പ്രൊഫ. കെ. നാരായണക്കുറുപ്പ് സ്മാരക സ്പോര്‍ട്സ് സ്കൂള്‍, മണിമല, മീനച്ചില്‍, മൂവാറ്റുപുഴ ആറുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി പ്രത്യേക പദ്ധതി, ചങ്ങനാശേരി പൈതൃകകേന്ദ്രവും റെയില്‍വേ സ്റ്റേഷന് ഫ്ളൈ ഓവറും, കഞ്ഞിക്കുഴിയില്‍ നാലുവരിപ്പാത, ജനറല്‍ ആശുപത്രിയില്‍ കുടുംബക്ഷേമ കേന്ദ്രം എന്നിവയാണ് പദ്ധതികള്‍.
ചികിത്സാ സഹായം, പ്രകൃതിക്ഷോഭം, വായ്പ എഴുതിത്തള്ളല്‍, ഭൂമി, വികലാംഗ സഹായം എന്നിങ്ങനെയുള്ള പരാതികളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ തീര്പ്പുകല്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: