കൊച്ചി: സ്വയം പഠിച്ച് ഹോമിയോപതി ചികിത്സ നടത്തിവരുന്ന ഡോക്ടര്‍മാരെ വ്യാജഡോക്ടര്‍മാരായി മുദ്രകുത്തി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്ന ഹോമിയോപതി ഡിപ്പാര്‍ട്ട്മെന്റിലെ ഓഫീസര്‍മാരെയും പോലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ഇടപെട്ട് പിന്തിരിപ്പിക്കണമെന്ന് ആള് കേരള ഹോമിയോപതിക് അസോസിയേഷന് 47ാം വാര്‍ഷിക സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സ്വയം പഠിച്ച് പ്രാക്ടീസ് നടത്തുന്ന ആള് കേരള ഹോമിയോപതിക് അസോസിയേഷന് അംഗങ്ങളെ അറസ്റ്റ് ചെയ്യുകയോ പീഡിപ്പിക്കുകയോ ചെയ്യരുതെന്ന 2006ലെ ഹൈക്കോടതി വിധി മറികടന്നുകൊണ്ടാണ് ഹോമിയോ ഓഫീസര്‍മാരും പോലീസും ചേര്‍ന്ന് വ്യാജഡോക്ടര്മാരുടെ പട്ടികയില്‍ പെടുത്തി അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്.
കോടതി വിധി പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യോഗം പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു.കെ എം ഇ എ ഹാളില്‍ നടന്ന സമ്മേളനം ഡൊമിനിക് പ്രസന്റേഷന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ലീഗല്‍ ഒപ്പീനിയന്റെ പ്രകാശനം റിട്ട. ജസ്റ്റിസ് കെ ജോണ്‍ മാത്യു നിര്‍വഹിച്ചു.
ഡോ. ഇ താഹിര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പീറ്റര്‍ റൂബന്‍ സംഘടനാ റിപ്പോര്‍ട്ടും ഡോ. കുരുവിള കുര്യന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
തുടര്‍ന്ന് സംസ്ഥാന പ്രസിഡണ്ട് കെകെ ബാലചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡോ. ഹാനിമാന്
ജന്മദിന അനുസ്മരണ സമ്മേളനത്തില്‍ ഡോ. നൂറനാട് രാജന് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. കെ പി ബാലകൃഷ്ണന് അനുസ്മരണ പ്രഭാഷണം ഇ താഹിര്‍ നിര്‍വഹിച്ചു. പീറ്റര്‍ റൂബന്‍ സ്വാഗതവും ഡോ. ഷെരീഫ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: