ചോറ്റാനിക്കര: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാന രാഷ്ട്രീയം അഴിമതിയിലും ഒത്തുതീര്‍പ്പിലും കുരുങ്ങുന്നതായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു പറഞ്ഞു.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അഴിമതിയില്‍ മത്സരിക്കുമ്പോള്‍ ജനപക്ഷത്ത് നില്‍ക്കേണ്ട പ്രതിപക്ഷം ഭരണപക്ഷവുമായി സന്ധിചെയ്യുന്നു. ഇതിനെതിരെ ജനം പ്രതീക്ഷയോടെ നോക്കുന്നത് ബിജെപിയെയാണെന്നും പ്രതിപക്ഷത്തിന്റെ റോള്‍ കേരളത്തില്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചോറ്റാനിക്കര പഞ്ചായത്തിലെ അഴിമതിക്കും വികസന മുരടിപ്പിനും എതിരെ ബിജെപി പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണന്, ചോറ്റാനിക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.എസ്. മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്ര കുരീക്കാട് ജംഗ്ഷനില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു എം.എന്‍. മധു.
നിയോജകമണ്ഡലം സമിതിയംഗം എന്‍. സജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്. സത്യന്, പി.എച്ച്. ശൈലേഷ്കുമാര്‍, പി.പി. സാനുകാന്ത്, കെ.ആര്. രാജേഷ്, പി.വി. ദുര്‍ഗാപ്രസാദ്, കെ.കെ. മനോജ്, എം.കെ. സജി, എം.എന്‍. മധുസൂദനന്, കെ.എന്‍. ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സുരേന്ദ്രന് കുനേത്ത്, ബിനു എം.ആര്, കെ.എസ്. ശശികുമാര്‍, പി.ആര്. കുമാരന്, പി.ആര്.പ്രസാദ്, വിനയ്മേനോന്‍, കെ.എസ്. സുരേഷ് എന്നിവര്‍ പദയാത്രയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: