വൈക്കം: സാമൂഹ്യനീതി നിഷേധിക്കപ്പെട്ട ഭൂരിപക്ഷ സമുദായത്തിന്റെ അവശതയും ദുരിതവും മനസിലാക്കി അവര്‍ക്കുവേണ്ടി ഭരണത്തിന്റെ അകത്തളങ്ങളില്‍ സംസാരിക്കാന്‍ ആരുമില്ലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപിയോഗം 1184 ശാഖ ടൗണ്‍ നോര്‍ത്ത് പണിതീര്‍ത്ത ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ പ്രീണനത്തില്‍ നീതി നിഷേധിക്കപ്പെട്ട ഹിന്ദു സമൂഹങ്ങളെ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളെ സംഘടിപ്പിക്കാന്‍ എസ്എന്‍ഡിപിക്ക് പ്രതിബദ്ധതയുണ്ട്. അര നൂറ്റാണ്ടിലേറെയായി ന്യനപക്ഷങ്ങളാണ് വിദ്യാഭ്യാസ മേഖല കൈകാര്യം ചെയ്യുന്നത്. മതന്യൂനക്ഷങ്ങളുടെ മുമ്പില്‍ സാഷ്ടാംഗം നമിക്കുന്ന ഭരണാധികാരികളാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് കെ. നാരായണന് അദ്ധ്യക്ഷത വഹിച്ചു. പി.പി. പ്രകാശന്, സന്തോഷ് അരയക്കണ്ടി, പി.വി. ബിനേഷ്, എം.ബി. സെന്‍, ബിജു കണ്ണേഴന്‍, ഡി. ജഗദീഷ്, സുമ അനിയപ്പന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: