കോട്ടയം: കേരള വേളാര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയുടെ വീട്ടിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മണ്‍പാത്ര വികസന വിപണന കോര്പറേഷന്, അറുപത് വയസു കഴിഞ്ഞ മണ്‍പാത്ര തൊഴിലാളികള്‍ക്ക് പെന്ഷന്, മണ്‍പാത്ര നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങി ഒട്ടനവധി പ്രഖ്യാപനങ്ങള്‍ നടത്തുകയും എന്നാല്‍ ഈ പ്രഖ്യാപനങ്ങളില്‍ ഒന്നുപോലും നടപ്പാക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിലും അവഗണനയിലും പ്രതിഷേധിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. മാര്‍ച്ചിനു നടുവിലേക്ക് മുഖ്യമന്ത്രിയുടെ വാഹനങ്ങള്‍ വന്നുചേര്‍ന്നത് അല്പനേരം സംഘര്‍ഷത്തിനിടയാക്കി. വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.
സെക്രട്ടറിയേറ്റില്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പിന്മേലാണ് മുഖ്യമന്ത്രി യാത്ര തുടര്‍ന്നത്. മാര്‍ച്ചിന് കെ.എം. ദാസ്, ടി.സി. ബേബി, നെടുവത്തൂര്‍ ചന്ദ്രശേഖരന്, പ്രകാശ് വിലങ്ങറ, ടി.പി. സജീവ്, ഉണ്ണികൃഷ്ണന്, ഗീത അനില്‍, പി.കെ. വിനോദ്, എ.ആര്. ആനന്ദ് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന ധര്‍ണയ്ക്ക് ടി.സി. ബേബി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എം. ദാസ്, ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി നാരായണന് നമ്പൂതിരി, ടി.സി. സുന്ദരന്‍, കെ.കെ. കൃഷ്ണന്‍കുട്ടി, പി.കെ.ഗോപി, ടി.കെ. ബാബു, ഓയൂര്‍ രമേശ്, മംഗലം ചന്ദ്രന്, തേനൂര്‍ കൃഷ്ണന്‍കുട്ടി, സി.സി. സജീന്ദ്രന്, ഏലൂര്‍ സുരേഷ്, നെടുവത്തൂര്‍ ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: