ന്യൂദല്‍ഹി:രാജ്യത്ത് ഉന്നതതലത്തിലുള്ള ഗവേഷണം സാധ്യമാക്കുന്നതിനായി 70 സുപ്പര്‍ സോണിക് കംപ്യൂട്ടറുകള്‍ വികസിപ്പിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. പൊതുസ്വകാര്യ ഏജന്‍സികള്‍ക്ക് ഗവേഷണത്തിനുള്ള സൗകര്യമൊരുക്കുന്നതിനായാണ് ഈ നടപടി. സുപ്പര്‍സോണിക് കംപ്യൂട്ടറുകളുടെ സഹായത്തോടെ കാലാവസ്ഥ പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഗവേഷണം നടത്തുന്നതിന് സാധിക്കും.
അരമുതല്‍ 20 പെറ്റഫ്ളോപ് വരെയാണ് സാധാരണ കംപ്യൂട്ടറുകളുടെ വേഗത.എന്നാല്‍ സൂപ്പര്‍സോണിക് കംപ്യൂട്ടറുകള്‍ക്ക് ഇത് 50 വരെ ലഭിക്കും. കംപ്യൂട്ടറുകളുടെ പ്രവര്‍ത്തന വേഗം അളക്കുന്നതാണ് പെറ്റഫ്ളോപ്പ്. ശാസ്ത്ര സാങ്കേതിക വകുപ്പ്,വിവര സാങ്കേതിക വകുപ്പ് എന്നിവയുമായി സഹകരിച്ചുള്ള ഈ പദ്ധതിയ്ക്ക്് 4,500 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. അതേസമയം കംപ്യൂട്ടറിന്റെ ഭാഗങ്ങള്‍ ഭാരതത്തില്‍ തന്നെ വികസിപ്പിക്കുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അശുതോഷ് ശര്‍മ്മ അറിയിച്ചു. എഴുവര്ഷത്തിനുള്ളില്തന്നെ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
മെറ്റീരിയല്‍ സയന്‍സ്, പ്രതിരോധം, ജീവശാസ്ത്രം, എര്‍ത്ത് സയന്‍സ് എന്നിവയുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിന് സൂപ്പര്‍സോണിക് കംപ്യൂട്ടറുകള്‍ അത്യന്താപേക്ഷിതമാണ്.രാജ്യത്തെ പല സ്വകാര്യകമ്പനികളും വ്യക്തികളും ഈ മേഖലയിലെ ഗവേഷണത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോവുകയാണ് പതിവ്. സൂപ്പര്‍സോണിക് കംപ്യൂട്ടറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അതിന്റെ ആവശ്യകതയില്ലെന്നും ശര്‍മ്മ അറിയിച്ചു.
അതേസമയം,സൂപ്പര്‍ സോണിക് കംപ്യൂട്ടറുകള്‍ രാജ്യത്തുതന്നെ നിര്‍മ്മാണം നടത്തുകയെന്നത് കനത്ത വെല്ലുവിളിയാണ്.വിവിധ സംസ്ഥാനങ്ങളിലായി ഇതിന്റെ ഭാഗങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതാണ്. എന്നാല്‍ ഇതിനായി പ്രത്യേക പരിശീലവും ആവശ്യമാണെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: