കൊല്ലം: സാമുദായിക സംഘടനകള്‍ യുവജന സംഘടനകള്‍ക്കും ബാലവേദിക്കും രൂപം നല്‍കണമെന്ന് കവി വി. മധുസൂദനന് നായര്‍. ബാലവേദിയെന്ന ചെറു സൂര്യനിലുടെ മഹാസൂര്യനെ സൃഷ്ടിക്കാന്‍ സാധിക്കും. നാളത്തെ ശബ്ദമായി അവര്‍ മാറും. സംസ്കാരവും പൈതൃകവും നിലനില്ക്കാന് അത് സഹായകമാകും.
നമ്മുടെ നാശം ആഗ്രഹിക്കുന്നവുടെ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയികൊണ്ടിരിക്കുന്നത്. ഈ കാലത്ത് വേണ്ടത് നോട്ട്ബലവും വോട്ടുബലവുമാണ്. ഇന്നത്തെ രാഷ്ട്രീയക്കാര്‍ നോട്ട് ബലവും വോട്ട് ബലവും നോക്കി പോകുന്നവരാണ്. നോട്ടു ബലമില്ലെങ്കിലും സംഘടിതമായ വോട്ട്ബലമെങ്കിലും ഉണ്ടായിരിക്കണം. ഒരു സാമുദായ സംഘടന നശിക്കുമ്പോള്‍ ഒരു സംസ്കാരമാണ് ഇല്ലാതാകുന്നതെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമസ്തകേരള വാര്യര്‍സമാജം കേന്ദ്ര വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുനടന്ന യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങള്‍ പിടിച്ചടക്കാന്‍ വരുന്നവര്‍ എതെങ്കിലും പള്ളിയോ ജുമാമസ്ജിദോ പിടിച്ചെടുക്കാന്‍ പോകുന്നില്ല. അവിടെ ജീവനക്കാരെ തെരഞ്ഞെടുക്കാന്‍ പോകാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. ദേവസ്വംബോര്‍ഡ് ജോലികളില്‍ അതുമായി ബന്ധപ്പെട്ടവരെ നിയമിക്കണം. അല്ലാതെ കാശുനോക്കി വരുന്നവനെ നിയമിക്കരുത്. അങ്ങനെ നിശ്ചയിച്ചാല്‍ അവന്റെ ജോലികളില്‍ സ്വാര്‍ത്ഥതയുണ്ടാകും. ദേവപൂജകള്‍ പോലും നടക്കാതെ വരും. കര്മ്മത്തിന് അടിസ്ഥാനമില്ലാതെ വരും.
മഹത്തരമായ ദേവപൂജയില്ലാതെയാകുമെന്നും മധുസൂദനന്‍നായര്‍ പറഞ്ഞു. ഇന്നത്തെയുവാക്കള്‍ കുടത്തില്‍ കത്തുന്ന വിളക്കായി മാറിയിരിക്കുകയാണെന്ന് മധുസൂദനന്‍നായര്‍ പറഞ്ഞു. ഭാരതീയ യുവത്വം ലോകം കീഴടക്കാന്‍ കഴിവുള്ളതാണെന്ന വിവേകാനന്ദസ്വാമികളുടെ വാക്കുകള്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ യുവാക്കള്‍ തയ്യാറാകണം ഒരുവാചകം കൊണ്ട് ലോകം കീഴടക്കിയ പൂര്വികന്മാരുടെ പാരമ്പര്യം ഉള്ളതാണ് ഭാരതം. എന്നാല്‍ ഇന്നത്തെ യുവാക്കള്‍ സംസ്കാരത്തെയും പൈതൃകത്തെയും മനസ്സിലാക്കുന്നില്ല. ഏതൊക്കെയോ വിദേശകമ്പനികള്‍ക്കു വേണ്ടി ജീവിതം പാഴാക്കുന്നു. സാമൂഹികബോധത്തെക്കുറിച്ച് അവര്‍ മനസിലാക്കുന്നില്ല. പൂര്‍വികരെ സ്മരിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.
വാര്യര്‍ സമാജം കേന്ദ്രയുവജന വേദി പ്രസിഡന്റ് വരുണ്‍ ടി.വി. അദ്ധ്യക്ഷത വഹിച്ചു. സി.ശരത്ചന്ദ്രവാര്യര്, ശ്വേതവാര്യര്, ദേവരാജന്‍ കുറ്റമുക്ക്, ജയകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
രാവിലെ നടന്ന കഴക സമ്മേളനം എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ കഴകജോലി സ്ലീപ്പര്‍ തസ്തിക മൂന്നായി ഉയര്‍ത്തണമെന്നും മലബാര്‍ ദേവസ്വം ബോര്‍ഡിലെ കഴക ജീവനക്കാര്‍ക്ക് ശമ്പളം ഉയര്‍ത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. എ. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.വി.മുരളീധരന് സ്വാഗതവും കെ.മോഹനകുനാര് നന്ദിയും പറഞ്ഞു.
വനിത സമ്മേളനം മേയര്‍ ഹണി ബെഞ്ചമീന്‍ ഉദ്ഘാടനം ചെയ്തു. വനിതസമാജം കേന്ദ്രസമിതി പ്രസിഡന്റ് ടി.കെ. ഇന്ദിരാഭായി അദ്ധ്യക്ഷത വഹിച്ചു. ശ്രീകല ജെ.വാര്യര്‍ സ്വാഗതവും ശാരദാസോമശേഖരന് നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി എം. ഉണ്ണികൃഷ്ണവാര്യര്‍ (പ്രസിഡന്റ്), ആര്. നീലകണ്ഠവാര്യര്‍(ജനറല്‍സെക്രട്ടറി), ടി.നാരായണവാര്യര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: