കൊച്ചി: ധാര്‍മ്മിക മൂല്യങ്ങളെ കാറ്റില്‍പറത്തി ഭരണകൂടം ചില തല്പരകക്ഷികളുടെ പിന്നണിയാളുകളായി മാറുമ്പോള്‍ നഷ്ടപ്പെടുന്നത് ദേശസുരക്ഷയും നാടിന്റെ അഭിവൃദ്ധിയുമാണെന്ന് ഹിന്ദുഐക്യവേദി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ജി. മനോജ് പറഞ്ഞു. വിദേശഫണ്ടുപയോഗിച്ച് രാഷ്ട്രവിരുദ്ധ ശക്തികള്‍ സംസ്ഥാനത്ത് താണ്ഡവമാടുമ്പോള്‍ പോലീസും ഭരണകൂടവും നോക്കുകുത്തികളാവുകയാണ്.
ജില്ലയില്‍മാത്രം ഏതാണ്ട് നൂറില്‍പരം കേസുകളാണ് ലൗജിഹാദുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരവധി അനൂജമാര് മരണക്കയത്തിലെത്തിയിട്ടും അനേ്വഷണം എങ്ങുമെത്താതെ നില്‍ക്കുന്നത് പോപ്പുലര്‍ ഫ്രണ്ടെന്ന ഭീകരവാദ സംഘടനയുടെ പോലീസിലുള്ള വ്യക്തമായ സ്വാധീനമാണ്.
കളമശ്ശേരി കൊലക്കേസ് പ്രതി ഖാലിമിനെപ്പോലെ നിരവധി ഭീകരവാദികള്‍ ജില്ലയില്‍ സൈ്വര്യവിഹാരം നടത്തുന്നത് ഇതിന്റെ തെളിവാണ്. ഇതിന് അറുതിവരുത്താന്‍ എല്ലാ ഹിന്ദു സംഘടനകളും ഒരുമിക്കണമെന്ന് മനോജ് പറഞ്ഞു.ജില്ലയില്‍ നടന്നിട്ടുള്ള മുഴുവന്‍ കേസുകളും ക്രൈംബ്രാഞ്ച് അനേ്വഷിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മന്ത്രിമാരെ വഴിയില്‍ തടയുന്നതുള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് ഹിന്ദുഐക്യവേദി പോകും.
പ്രസിഡന്റ് പി.ജെ. മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി പി.എം. വിജയകുമാര്‍, താലൂക്ക് ജനറല്‍ സെക്രട്ടറി പി.ജി. ബിജുമോന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: