പുനലൂര്‍: തൂക്കുപാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാവുമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന തൂക്കുപാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മാണത്തിന് ആവശ്യമായ ഗുണമേന്മയുള്ള കമ്പകത്തടികള്‍ ലഭ്യമാക്കി. തടിയിലെ ജലാംശം നീക്കംചെയ്ത് നിര്‍മാണത്തിന് പാകപ്പെടുത്തിയിട്ടുണ്ട്. പാലത്തിലെ ഇരുമ്പുപാളങ്ങളിലെ തുരുമ്പുകള്‍ നീക്കം ചെയ്ത് പെയിന്റടിക്കുകയാണ്. നിര്‍മാണത്തിന് തടസം നേരിടാത്ത രീതിയിലുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ.രാജു എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ രാധാമണി വിജയാനന്ദ്, പി.എസ്. സുപാല്‍, പി.എ. അനസ്, ഡി. ദിനേശന്, വസന്തരാജന്‍, സുശീല രാമചന്ദ്രന്, മിനി മധുകുമാര്‍, എസ്. ബിജു, എം.എ. നിഷാദ്, പുരാവസ്തു സംസ്ഥാന ഡയറക്ടര്‍ ജെ. രജികുമാര്‍, എസ്. റയ്മ, ജി. പ്രേംകുമാര്‍ എിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: