കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിന് ഇത്തിക്കര ബ്ലോക്ക്, പരവൂര്‍ മുനിസിപ്പാലിറ്റികളില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വരുമാനം, വീടിന്റെ ഉടമസ്ഥാവകാശവും കാലപ്പഴക്കവും തെളിയിക്കുന്നതിന് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, കരം ഒടുക്ക് രസീത്, ഗ്രാമ/ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഭവന പുനരുദ്ധാരണ ധനസഹായം ലഭിച്ചിട്ടില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ ഒന്നിനകം ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.
ഭവന നിര്‍മാണ പദ്ധതി പ്രകാരം ധനസഹായം (മൂന്ന് ലക്ഷം രൂപ) ലഭിക്കുന്നതിന് ഇത്തിക്കര ബ്ലോക്ക്, പരവൂര്‍ മുനിസിപ്പാലിറ്റികളിലെ സ്ഥിരതാമസക്കാരും വാസയോഗ്യമായ വീടില്ലാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജാതി, വരുമാനം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരം ഒടുക്ക് രസീത്, ഗ്രാമ/ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഭവന നിര്‍മാണ ധനസഹായം ലഭിച്ചിട്ടില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ ഒന്നിനകം ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.
ഭൂരഹിത, ഭവനരഹിത പുനരധിവാസ പദ്ധതി പ്രകാരം ഭൂമി വാങ്ങുന്നതിനുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം. അപേക്ഷ, ജാതി, വരുമാനം, അപേക്ഷകന്റെയും ഭാര്യ/ഭര്‍ത്താവിന്റെയും പേരില്‍ വസ്തു ഇല്ലെന്നും കുടുംബ ഓഹരി ലഭിക്കാന്‍ സാധ്യതയില്ലെന്നും രേഖപ്പെടുത്തി വില്ലേജ് ഓഫീസറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, ധനസഹായം ലഭിച്ചിട്ടില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ ഒന്നിനകംനല്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: