കൊല്ലം: പോളച്ചിറ പാണയില്‍ ലോര്‍ഡ് കൃഷ്ണാ പബ്ലിക്ക് സ്കൂളില്‍ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം നടന്നു. ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയുടെയും സോഷ്യല്‍ ഫോറസ്റ്റ് വിഭാഗത്തിന്റെയും എക്സ്റ്റന്‍ഷന്‍ യൂണിറ്റിന്റെയും യുവസമിതിയുടെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
ജൈവവൈവിധ്യവും സുസ്ഥിര വികസനവും എന്ന വിഷയത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ ലോര്‍ഡ് കൃഷ്ണ സ്കൂളിലെ ലക്ഷ്മി, ആര്യ എന്നിവര്‍ക്ക് ഒന്നാംസ്ഥാനവും, കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ വിഷ്ണുജി, അഞ്ജലി ലക്ഷ്മി എന്നിവര്‍ രണ്ടാംസ്ഥാനവും നേടി.
കോളേജ് വിഭാഗത്തില്‍ ഇളംമ്പള്ളൂര്‍ എസ്എന്‍എം എച്ച്എസ്എസിലെ എം.എസ്. ഗോകുല്‍, ഹരികൃഷ്ണന് എന്നിവര്‍ക്ക് ഒന്നാംസ്ഥാനവും ചാത്തന്നൂര്‍ എസ്എന്‍ കോളേജിലെ അര്‍ച്ചന. എസ് രണ്ടാം സ്ഥാനവും നേടി.
പെയിന്റിംഗ് മത്സരത്തില്‍ കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തിലെ രേവതിരാജീവ് ഒന്നാം സ്ഥാനവും ലോര്‍ഡ് കൃഷ്ണ സ്കൂളിലെ മാളവിക പ്രസാദ് രണ്ടാംസ്ഥാനവും നേടി. യുപി വിഭാഗത്തില്‍ വരിഞ്ഞം കെകെപിഎം യുപി എസിലെ എ.എസ്. കസ്തൂര്‍ബ ഒന്നാമതും നവോദയം വിദ്യാലയത്തിലെ ശിവാനന്ദ രണ്ടാം സ്ഥാനവും ബിഥോവന് മൂന്നാംസ്ഥാനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: