വെള്ളൂര്‍: ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റിഹാള്‍ മതപരിവര്ത്തനകേന്ദ്രമാക്കുന്നതായി ആക്ഷേപം. വെള്ളൂര്‍ പഞ്ചായത്തിലെ ഇറുമ്പയം മഹാദേവക്ഷേത്രത്തിന് സമീപമുള്ള കമ്മ്യൂണിറ്റിഹാളാണ് ‘സ്വര്‍ഗ്ഗീയവിരുന്ന്’ കാര്‍ക്ക് സ്ഥിരമായി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിലധികമായി എല്ലാ ഞായറാഴ്ചയും ഇവിടെ സ്വര്‍ഗ്ഗീയവിരുന്ന് പ്രാര്‍ത്ഥന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കമ്മ്യൂണിറ്റിഹാള്‍ ആര്‍ക്കും സ്ഥിരമായി വാടകയ്ക്ക് നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ആയിരം രൂപ വാടകസഹിതം രേഖാമൂലം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും മുന്‍ഗണന ക്രമത്തില്‍ കമ്മ്യൂണിറ്റിഹാള്‍ നല്‍കുന്നതിനാണ് തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്. തങ്കുപാസ്റ്ററുടെ നേതൃത്വത്തിലുള്ള സ്വര്‍ഗ്ഗീയവിരുന്ന് മതപരിവര്‍ത്തന പ്രവര്‍ത്തനം സംഘടിപ്പിക്കുന്നുവെന്ന് വ്യാപകപരാതിയുണ്ടായിരുന്നു. കോട്ടയം നാഗമ്പടത്ത് നഗരസഭ വകസ്ഥലത്ത് ഇവര്അനധികൃതപ്രാര്ത്ഥനാകേന്ദ്രം അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ പ്രക്ഷോഭങ്ങള്‍ക്കും നിയമനടപടികള്ക്കുമെല്ലാം വഴിവച്ചിരുന്നു. ഹിന്ദുഐക്യവേദിയുടെയും എസ്എന്ഡിപിയോഗമടക്കമുള്ള സമുദായ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന നിരവധി പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് അനധികൃത പ്രാര്‍ത്ഥനാലയം പൂട്ടിയത്. സമാനമായ സാഹചര്യംതന്നെയാണ് വെള്ളൂര്‍ പഞ്ചായത്തിലും ആവര്‍ത്തിക്കപ്പെടുന്നത്. ഇപ്പോള്‍ പഞ്ചായത്ത്വക സ്ഥലം വാടകയ്ക്കാണെങ്കിലും കാലക്രമേണ അവിടെ മറ്റുനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി അത് സ്വന്തമാക്കുവാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പഞ്ചായത്തുവക കമ്മ്യൂണിറ്റിഹാള്‍ അറ്റകുറ്റപണികള്‍ നടത്തിയതും പെയിന്റിംഗ് ചെയ്തതുമെല്ലാം സ്വര്ഗ്ഗീയവിരുന്നുകാരാണ്. അതിനെതുടര്‍ന്നാണ് സ്ഥിരമായി പ്രാര്‍ത്ഥന നടത്തുന്നതിനുള്ള സൗകര്യം കമ്മ്യൂണിറ്റിഹാളില്‍ ലഭിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: