കോട്ടയം: കോട്ടയം: അയ്മനം ഹൈന്ദവസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ഒന്നാമത് ഹിന്ദുമഹാസമ്മേളനം ഇന്നും നാളെയുമായി അയ്മനം നരസിംഹ സ്വാമിക്ഷേത്ര മൈതാനിയില്‍ നടക്കും. ഇന്ന് വൈകിട്ട് 4ന് തുരുത്തിക്കാട്ട് ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും അയ്മനം ശ്രീനരസിംഹ സ്വാമിക്ഷേത്രസന്നിധിയിലേക്ക് കൊടിക്കൂറ സമര്‍പ്പണ ഘോഷയാത്ര. തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേല്‍ശാന്തി ഇടമന നാരായണന് നമ്പൂതിരി ധ്വജാരോഹണം നടത്തും. 5.45ന് നാമാര്‍ച്ചന. തുടര്‍ന്ന് സ്വാഗത സംഘം ചെയര്മാന് സുകുമാരന്‍ തോപ്പില്‍ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനസഭ രാഷ്ട്രീയ സ്വയംസേവസംഘം പ്രാന്ത സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം ഉദ്ഘാടനം ചെയ്യും. തന്ത്രി കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരി ഭദ്രദീപപ്രകാശനം നടത്തും. വിവിധ ഹൈന്ദവ സമുദായ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് പുരസ്കാരദാനവും എംജി യൂണിവേഴ്സിറ്റിയില്‍ നിന്നും എംഎസ്സി കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ആന്റ് നെറ്റ് വര്‍ക്ക് ടെക്നോളജിയില്‍ ഒന്നാം റാങ്ക് നേടിയ പാര്‍വ്വതി ജി. കൃഷ്ണനേയും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ വിഘ്നേഷ് കെ.വി എന്നീ പ്രതിഭകളെ ആദരിക്കല്‍. ശേഷം ഹൈന്ദവ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തെക്കുറിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചറുടെ പ്രഭാഷണം. അഭിജിത്ത് കെ. പ്രകാശ് സ്വാഗതവും ഉദയമ്മ നാരായണന് കുട്ടി നന്ദിയും രേഖപ്പെടുത്തും.
നാളെ ഉച്ചയ്ക്ക് 2.30ന് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ്, വൈകിട്ട് 5.30ന് അക്ഷരശ്ലോകസദസ്സ്, 6.45ന് നടക്കുന്ന സമാപന സഭ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന് മൂലയില്‍ ഉദ്ഘാടനം ചെയ്യുകയും അതോടൊപ്പം സഹായനിധി വിതരണവും പഠനോപകരണ വിതരണവും നടത്തും. ജനറല്‍ കണ്‍വീനര്‍ ദേവകി അന്തര്‍ജ്ജനം അദ്ധ്യക്ഷത വഹിക്കും. അയ്മനം നരസിംഹ സ്വാമിക്ഷേത്രം മേല്‍ശാന്തി പ്രേംശങ്കര്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. വര്‍ത്തമാനകാല ഹിന്ദുവിന്റെ വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പ്രന്തകാര്യകാരി സദസ്യന്‍ ശ്രീവത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. ഹരികൃഷ്ണന് കുമ്മനം സ്വാഗതവും ഗോപീകൃഷ്ണന് വടക്കേടത്ത് നന്ദിയും രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: