കൊച്ചി: ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയന്റെ (ഫെമു) രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു സംഗീതലോകത്തെ മഹാരഥന്മര് ഒരു വേദിയില്‍ അണിനിരക്കുന്ന ഗുരു പൗര്‍ണമി’ഇന്ന് കലൂര്‍ ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടക്കും.
വൈകിട്ട് ആറു മണിക്കു നടക്കുന്ന ചടങ്ങില്‍ മലയാള ചലച്ചിത്ര സംഗീതരംഗത്തെ ആചാര്യന്മാരായ അതുല്യ സംഗീത പ്രതിഭകളെ പരമവിശിഷ്ടാംഗത്വം നല്കി ആദരിക്കും.’ഇളയരാജ, ഡോ. ബാലമുരളീകൃഷ്ണ, ശ്രീകുമാരന്‍ തമ്പി, എം.കെ. അര്ജുനന്, ജയന് (ജയവിജയ), എം.എസ്. വിശ്വനാഥന്, കെ.ജെ. യേശുദാസ്, ജെറി അമല്‍ദേവ്, കെ.ജെ. ജോയ്, ശ്യാം, എം.ജെ. ജോസഫ്, ആലപ്പി രംഗനാഥ്, വിദ്യാധരന്, ആര്. സോമശേഖരന്‍, രാജാമണി, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഒ.വി. റാഫേല്‍, കീരവാണി, എസ്.പി. വെങ്കിടേഷ്, എസ്. ബാലകൃഷ്ണന്, ഔസേപ്പച്ചന്, വിദ്യാസാഗര്‍, മോഹന്‍ സിതാര, രമേഷ് നാരായണന്, ദര്ശന് രാമന്, കാഞ്ഞങ്ങാട് രാമചന്ദ്രന് എന്നിവരെയാണ് ആദരിക്കുന്നത്.
സിനിമാരംഗത്തെ പ്രമുഖര്‍ക്കൊപ്പം രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ആദരവ് ഏറ്റുവാങ്ങുന്നവരുടെ പ്രശസ്ത ഗാനങ്ങള്‍ കോര്‍ത്തിണക്കി തെന്നിന്ത്യയിലെ പ്രശസ്ത ഗായകര്‍ പങ്കെടുക്കുന്ന സംഗീത സന്ധ്യ അരങ്ങേറും.
ഫെമു മ്യൂസിക് അവാര്‍ഡ്, ഫെമു റോക്ക്ഓണ്‍ സംഗീത ബാന്‍ഡ് എന്നീ പുതിയ സംരംഭങ്ങള്‍ക്കും ചടങ്ങില്‍ തുടക്കം കുറിക്കുമെന്ന് ഫെമു പ്രസിഡന്റ് രാഹുല്‍ രാജ്, ജനറല്‍ സെക്രട്ടറി അജിത് സുകുമാരന്‍ എന്നിവര്‍ അറിയിച്ചു.
സംഗീത സംവിധായകന് എആര്‍ റഹ്മാന്റെ സഹോദരി റയ്ഹാന, ഓസ്കര് പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ നടത്തും. മലയാള ചലച്ചിത്രരംഗത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഫെഫ്കയുടെ പോഷകസംഘടനയാണ് ഫെമു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: