മുണ്ടക്കയം: മുണ്ടക്കയത്ത് കഞ്ചാവുമായി യുവാവും വിദേശ മദ്യവുമായി വൃദ്ധനും പിടിയില്‍. തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് കൊച്ചിയിലേക്കു കടത്തുന്നതിനിടയില്‍ എറണാകുളം,ഇടകൊച്ചി,പണ്ടാരപറമ്പില്‍, ജോര്‍ജ് ലോറന്‍സ്(20),ആണ് എക്സൈസിന്റെ വലയില്‍ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ മുണ്ടക്കയം ഫെഡറല്‍ ബാങ്കിനു സമീപത്തു വച്ചായിരുന്നു എക്സൈസ് ഇയാളെ പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും വ്യാപകമായി കഞ്ചാവു കടത്തുന്നതായി എക്സൈസ് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹന പരിശോധന ഊര്‍ജിതമാക്കിയിരുന്നു. കമ്പത്തു നിന്നും കഞ്ചാവുമായി വന്ന ജോര്‍ജ് ലോറന്‍സ് മുണ്ടക്കയം ബസ്റ്റാന്‍ഡിലെത്തി ബസ്സില്‍ നിന്നിറങ്ങി ദേശീയപാതയില്‍ കാഞ്ഞിരപ്പളളി ഭാഗത്തേക്കു അഞ്ഞൂറു മീറ്റര്‍ ദൂരത്തില്‍ നടന്ന് ഫെഡറല്‍ ബാങ്ക് ജംങ്ഷനില്‍ വന്നു ബസ്സില്‍ കയറാനുളള ശ്രമത്തിനിടയിലാണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.ഇടകൊച്ചിയില്‍ അലുമിനിയ ഫേബ്രിക്കേഷന്‍ ജോലി ചെയ്യുന്ന ഇയാള്‍ അവിടെത്തെ ജോലിക്കാര്ക്കുവേണ്ടിയാണ് കഞ്ചാവു കൊണ്ടുപോകുന്നതെന്നും മുമ്പ് മൂന്നു തവണ കഞ്ചാവ് കടത്തിയിട്ടുണ്ടന്നും ഇയാള്‍ എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്.
വൈകിട്ട് 5.30ഓടെ മുണ്ടക്കയം ബീവറേജ് ഷോപ്പില്‍ നിന്നും അനധികൃധമായി വിദേശ മദ്യം വാങ്ങി വില്‍പ്പനക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഏലപ്പാറ ,കോഴിക്കാനം, പനന്തോട്ടത്തില്‍ സുശീല(65)നെ എക്സൈസ് പിടികൂടിയത്.അഞ്ചര ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഇവിടെ നിന്നും വാങ്ങുന്ന വിദേശമദ്യം വിലകൂട്ടി കോഴിക്കാനത്തു വില്‍പ്പന നടത്തുകയാണന്നും ഇയാള്‍ എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്.രാജേഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ആഫീസര്‍മാരായ പി.യു.ജോസ്,കെ.എം.വിജയന്,രഹസ്യാന്വഷണ വിഭാഗത്തിലെ കെ.എന്‍.സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എ.നവാസ്,എം.കെ.റജികൃഷ്ണന്‍,ടി.എസ് രതീഷ്,സി.എസ്.നസീബ്, ടി.എ.സമീര്‍,സി.കണ്ണന്, എം.എസ്.ഹാംലറ്റ്, ടി.ജി.സന്തോഷ് കുമാര്‍,മഞ്ജു മോഹന്‍ എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: