കോട്ടയം: സംസ്ഥാന ഹയര്‍സെക്കന്ററി പരീക്ഷാ പലം പ്രഖ്യാപിച്ചപ്പോള്‍ കോട്ടയം ജില്ലയ്ക്ക് മികച്ച വിജയം. 80 ശതമാനത്തിലധികമാണ് വിജയ ശതമാനം. പ്രാധമിക വിവരം അനുസരിച്ച് ജില്ലയില്‍ 830 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.
പൂഞ്ഞാര്‍ എസ്എംവി ഹയര്‍സെക്കണ്ടറി സ്കൂള്‍ ചരിത്രനേട്ടം കൈവരിച്ചു. മൂന്നു വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി വിജയിച്ച വൈശാഖ് ഗോപിനാഥ്, അഭിരാം ആര് കൃഷ്ണ, വീണ വി നായര്‍ എന്നിവര്‍ പൂഞ്ഞാര്‍ എസ്എംവി ഹയര്‍സെക്കണ്ടറി സ്കൂളിന് അഭിമാനമായി. കുന്നോന്നി വെള്ളമുണ്ടയില്‍ വി.ആര് ഗേപിനാഥന്രെയും മിനിയുടെയും മകനാണ് വൈശാഖ്. സഹോദരി ദേവിക. ചേന്നാട് പുതുപ്പള്ളില്‍ പി.ഡി. രാധാകൃഷ്ണന്നായരുടെയും ഷൈല ജി. നായരുടെയും മകനാണ്. അഭിരാംസഹോദരി ഐശ്യര്യ. ഇരുവര്‍ക്കും എന്‍ട്രന്‍സ് എഴുതി ഐ.ഐ.റ്റിയില്‍ ചേര്‍ന്ന് തുടര്‍പഠനം നടത്തുവാനാണ് തീരുമാനം. പനച്ചിപ്പാറ പല്ലാട്ട് വിനോദ്കുമാറിന്റെയും ഷൈലജയുടെയും മകളായ വീണായ്ക്ക് എം.ബി.ബി.എസിന് ചേരാനാണ് താല്പര്യം. സഹോദരന് വിഷ്ണു. അധ്യാപരകരുടെ പ്രോത്സാഹനവും കഠിനപ്രയത്നവുമാണ് മികച്ച വിജയത്തിനിടയാക്കിയതെന്ന് മൂവരും പറഞ്ഞു. എസ്.എസ്.എല്‍.സി. പരീക്ഷയിലും മുവരും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു.
സ്കൂളിലെ വിദ്യാര്‍ഥികളായ ആദര്‍ശ് റ്റി.ആര്., അക്ഷയ ആര് നാഥ്, ഡിമ്പിള്‍ സുഭാഷ്, ഹരികൃഷ്ണന് എസ്., കാവ്യ സന്തോഷ്, റോബിന്‍സ് മാത്യു, റീതു മാത്യു, സാന്ദ്ര ചന്ദ്രന്, ശരത് പ്രകാശ്, ശരത് എസ് നായര്‍, ശ്രേയസ് എം.എസ്., ട്വിങ്കിള്‍ ലാല്‍, വീണാ ജോര്‍ജ് എന്നിവരും എല്ലാ വിഷയത്തിനും എ പ്ലസ് നേടി. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ പി.സി. ജോര്‍ജ് എം.എല്‍.എ., പൂഞ്ഞാര്‍ വലിയരാജ പി.ജി. ഗോദവര്‍മ്മ രാജ, സ്കൂള്‍ മാനേജര്‍ പി.കെ.രഘുവര്‍മ്മ എന്നിവര്‍ അഭിനന്ദിച്ചു.
കിഴക്കന്‍ മലയോരമേഖലയില്‍ സ്കൂളുകളില്‍ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം. കുറ്റിപ്ലാങ്ങാട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍,മുരിക്കും വയല്‍ സര്‍ക്കാര്‍ സ്കൂള്‍ എന്നിവയടക്കം നാലു സ്കൂളുകളിലും മികച്ച വിജയമാണ് നേടാനായത്.എന്തയാര്‍ ജെ.ജെ.മര്‍ഫി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 15 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടി 96.57ശതമാനം വിജയമാണ് കൊയ്തത്.പരീക്ഷയെഴുതിയ 263 പേരില്‍ 254 പേര് ഇവിടെ വിജയിച്ചു.. കെവിന് ജെ.തയ്യില്‍,വിഷ്ണു ദാസ്,,ലിയ മരിയവര്ഗീസ്,മിന്നു വര്‍ക്കി,റോസ് മരിയ വി ജോര്‍ജ്,ഷര്‍ഗ വര്‍ക്കി, എം.അഞ്ജലി, ഫര്‍സാന ഹസ്സന്,അലന് കെ.സാബു,എം.എസ്.നസിയ,സോണാ മോള് ജോണ്‍, സോമിന് മാത്യു, അനന്യത്രേസ്യാ ജോര്‍ജ്, രാഹുല്‍ റെജി, ഗ്രിന്‍സി എം.കുര്യന് എന്നിവരാണ് ഇവിടെ നിന്നും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്
കോരുത്തോട് സി.കെ.എം.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷയെഴുതിയ മുന്നൂറുപേരില് 257പേര് വിജയിച്ച് 85ശതമാനം വിജയം നേടി. ഇതില്‍ ഏഴു കുട്ടികള്‍ എല്ലാ വിഷയത്തിനും ഏ പ്ലസ് നേടിയിട്ടുണ്ട്. അമിത കെ.ഷാജി, മിശ്രിയ ഹക്കീം, ടി.എസ്.ചിഞ്ചു, കെ.വി.വിഷ്ണു, കെ.എച്ച്,വിഷ്ണു, ജിറ്റോജോസ്, പി.എസ്.അഖില എന്നിവരാണ് എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍
കുറ്റിപ്ലാങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷയെഴുതിയ 96പേരില്‍ 76 പേര്വിജയിച്ചു 84 ശതമാനം വിജയെ കരസ്ഥമാക്കിയപ്പോള്‍ മുരിക്കും വയല്‍ സര്‍ക്കാര്‍ സ്കൂളില്‍ 144 പേരില്‍ 102 പേര് വിജയിച്ചു.
പരീക്ഷയില്‍ വിജയിച്ച ഏന്തയാര്‍ ജെ.ജെ.മര്‍ഫി സ്കൂളിലെവിദ്യാര്ഥികളെ പ്രിന്സിപ്പല്ഡമേഴ്സി മാത്യു, മാനേജര്‍ മൈക്കിള്‍ എ കളളിവയലില്‍, പി.ടി.എ.പ്രസിഡന്റ് സജി വര്‍ഗീസും ,കരുത്തോട് സി.കെ.എംല്‍ നിന്നും വിജയിച്ച വിദ്യാര്‍ഥികളെ പ്രകിന്സിപ്പല് അനിത ഷാജി,മാനേജര്‍ എം.എസ്.ജയപ്രകാശും അനുമോദിച്ചു.
കാഞ്ഞിരപ്പള്ളി മേഖലയിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം. സെന്റ് ഡൊമിനിക്സില്‍ 96 ശതമാനം വിജയം നേടി. 219 പേര് പരീക്ഷയെഴുതിയതില്‍ 209 പേരും ഉപരിപഠനത്തിന് അര്‍ഹതനേടി. ഇവിടെ 46 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. എകെജെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് 99 ശതമാനമാണ് വിജയം. സയന്‍സ് ബാച്ചില്‍ പരീക്ഷയെഴുതിയ 50 പേരില്‍ 49 പേരും ഉന്നത പഠനത്തിന് അര്‍ഹരായി. വിജയികളെ മാനേജ്മെന്റും രക്ഷാകര്‍തൃസംഘടനയും അനുമോദിച്ചു. കറിക്കാട്ടൂര്‍ സിസിഎമ്മില് പരീക്ഷയെഴുതിയ 156 പേരില്‍ 149 പേര് ഉപരിപഠനത്തിന് അര്‍ഹരായി. രണ്ടു വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെ്ക്കന്ഡറി സ്കൂളില്‍ 98.1 ശതമാനം വിജയവും ഏഴു പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സും ലഭിച്ചു.
താഴത്തുവടകര ഗവണ്മെന്റ് എച്ച്എസ്എസില്‍ 95 ശതമാനവും നാല് എ പ്ലസും ഇടക്കുന്നം ഗവണ്മെന്റ് എച്ച് എസ്എസില്‍ 77 ശതമാനവും വിജയം നേടി. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും പരിശീലനം നല്കിയ അധ്യാപകരെയും മാനേജര്‍ ഫാ. ജോസഫ് കല്ലൂപ്പറമ്പത്ത്, പ്രിന്‍സിപ്പല്‍ വര്‍ഗീസ് കൊച്ചുകുല്േ, പിടിഎ പ്രസിഡന്റ് അലക്സ് തോമസ് എന്നിവര്‍ അഭിനന്ദിച്ചു.
ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരീക്ഷ എഴുതിയ 169 പേരും വിജയിച്ചു. 14 പേര്‍ക്ക് എല്ലാവിഷയങ്ങ ള്‍ക്കും എപ്ലസ് ലഭിച്ചു. വെണ് കുറിഞ്ഞി എസ്എന്‍ ഡിപി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 256 പേരില്‍ 179 പേരാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: