കോട്ടയം: അരവിന്ദ വിദ്യാമന്ദിരം രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 24ന് രാവിലെ 11.30ന് മുന്‍ ഉപപ്രധാനമന്ത്രിയും തലമുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ. അദ്വാനി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരി അദ്ധ്യക്ഷത വഹിക്കും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്, വിദ്യാഭാരതി ദക്ഷിണ ഭാരത സെക്രട്ടറി എന്‍സിടി രാജഗോപാല്‍, സ്വാമി ചിദാനന്ദപുരി എന്നിവര്‍ സംസാരിക്കും. അരവിന്ദാ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. സി.എന്‍. പുരുഷോത്തമന് സ്വാഗതവും സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ. ടി.വി. മുരളീവല്ലഭന്‍ നന്ദിയും പറയും. ഉച്ചയ്ക്കുശേഷം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഭാരതകല്പ്പകം കലാപരിപാടികള്‍ നടക്കും. വൈകിട്ട് 7ന് ചലച്ചിത്ര ടെലിവിഷന്‍ താരം രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ മെഗാ സ്റ്റേജ് ഷോ നടക്കും.
25ന് നടക്കുന്ന വാര്‍ഷിക സമ്മേളനം എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. ടി.പി. ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. എന്‍. ശങ്കര്‍റാം, അഡ്വ. എം.എസ്. സേതുരാജ്, ഡോ. ഭാനു അശോക് തുടങ്ങിയവര്‍ സംസാരിക്കും. പ്രിന്‍സിപ്പല്‍ ആര്.സി. കവിത സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബി. അനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തും. വൈകിട്ട് 6.30ന് നാടക നൃത്ത സംവിധായകന് കനകദാസ് പേരാമ്പ്ര സംവിധാനം ചെയ്ത് 150ല്‍പരം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വന്ദേ ഭാരത മാതരം നൃത്തസംഗീതശില്പം അരങ്ങേറും.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആചാര്യന് എല്‍.കെ. അദ്വാനിയെ സ്വീകരിക്കുന്നതിന് പള്ളിക്കത്തോട് അരവിന്ദ വിദ്യാലയാങ്കണത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാലയം പ്രസിഡന്റ് പ്രൊഫ. സി.എന്‍. പുരുഷോത്തമന്, സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ.ടി.വി. മുരളീവല്ലഭന്‍, സെക്രട്ടറി ബി. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ആര്.സി. കവിത എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: