വാല്മീകി പൂര്‍വ്വാശ്രമത്തില്‍ രത്‌നാകരന്‍ എന്നകാട്ടാളനായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. വാല്മീകിയെക്കുറിച്ച് പല പുരാണങ്ങളിലും പലവിധത്തിലാണു പറയുന്നത്. സ്‌കന്ദപുരാണത്തില്‍ നാലുകഥകള്‍ പറയുന്നു. ഇതില്‍ മൂന്നിലും പരമദുഷ്ടനായ ഒരു വനചരനായിരുന്നുവെന്നും സപ്തര്‍ഷികളുമായുള്ള സത്സംഗംകൊണ്ടാണ് മഹര്‍ഷിയാണെന്നും വിവരിക്കുന്നു.
മറ്റൊരു കഥ ശ്രീരാമഭക്തനായിരുന്ന വ്യാധന്റെ പുനര്‍ജന്മമാണ്. വാല്മീകിയെന്നാണ് തത്ത്വസംഗ്രഹരാമായണത്തില്‍ വാല്മീകിക്ക് സ്തംഭന്‍, വ്യാധന്‍, ക്രിമണുപുത്രന്‍ എന്നിങ്ങനെ മൂന്നു ജന്മങ്ങളുണ്ടായിരുന്നു എന്നു പറഞ്ഞിരിക്കുന്നു. കൃത്തിവാസന രാമായണത്തില്‍ ച്യവന മഹര്‍ഷിയുടെ പുത്രനായിരുന്ന രത്‌നാകരന്‍ വനത്തില്‍ ചമത ശേഖരിക്കാന്‍ പോയതും ഒരു കാട്ടാളസ്ത്രീയുമായി ബന്ധപ്പെടാനിടയായതും അവളെ വേട്ട് വനത്തില്‍ കാട്ടാളന്മാരോടൊപ്പം ജീവിക്കാനിടയായതും വര്‍ണ്ണിക്കുന്നുണ്ട്. അദ്ധ്യാത്മ രാമായണം അയോദ്ധ്യാ കാണ്ഡത്തില്‍ വാല്മീകിതന്നെ തന്റെ പൂര്‍വചരിത്രം ശ്രീരാമനോടു പറയുന്നുണ്ട്. അതില്‍ താന്‍ പാപിയായ വനചരനായിരുന്നുവെന്നും സപ്തര്‍ഷികളെ കൊള്ളയടിക്കാന്‍ ശ്രമിച്ചപ്പോള്‍ നീ ചെയ്യുന്ന പാപങ്ങളുടെ ഫലം ഭാര്യയും മക്കളുംകൂടി പങ്കുവയ്‌ക്കുമോ എന്നു ചോദിച്ചു.
രത്‌നാകരന്‍ താന്‍ ദുഷ്‌ക്കര്‍മ്മം ചെയ്ത് നിങ്ങളെയൊക്കെപ്പോറ്റുന്നു. ഇതിന്റെ പാപം നിങ്ങള്‍ കൂടി ഏറ്റെടുക്കുമോ എന്ന് ഭാര്യയോടു ചോദിക്കുമ്പോള്‍ കാട്ടാളത്തിയായ ഭാര്യ പറഞ്ഞ ഉത്തരം താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ. എന്നായിരുന്നു. ഈ സത്യമാണ് രത്‌നാകരനില്‍ ഒരു വലിയ പരിവര്‍ത്തനത്തിടയാക്കിയത്. ബ്രാഹ്മണനായിരുന്നെങ്കിലും നാമം ജപിക്കാന്‍പോലും മറന്നുപോയിരുന്ന കാട്ടാളന്‍ സപ്തര്‍ഷികളുടെ ഉപദേശപ്രകാരം അചഞ്ചലമായ ഭക്തിയോടെ മരാമരേതി ജപിച്ച് വാല്മീകിയെന്ന മഹാമുനിയായിത്തീരുന്നു. സത്സംഗവും നാമജപവുംകൊണ്ട് സര്‍വ്വപാപങ്ങളും തീര്‍ന്ന് ഈശ്വരതുല്യരായിത്തീരും എന്ന് ഇക്കഥ സൂചിപ്പിക്കുന്നു.
… തുടരും
















