പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്തിലെ പുതിയ പ്രസിഡന്റ് തീരുമാനം നീളുന്നു. രണ്ട് ആഴ്ചയ്ക്കകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. രണ്ട് വനിതകളാണ് ഇനി സിപിഎം അംഗങ്ങളായിട്ടുളളത്. കഴിഞ്ഞ മൂന്ന് വര്‍ഷം സിപിഐക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. തുടര്‍ന്നാണ് സിപിഎമ്മിന് വിട്ടുനല്‍കിയത്. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീദേവിയമ്മ, മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്ന ഷാഹിദാബീവി എന്നിവരാണ് പരിഗണിക്കപ്പെടുന്ന വനിതകള്‍.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം ഉണ്ടായാല്‍ ഉടന്‍ നടപടികള്‍ ആരംഭിക്കും. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റികള്‍ ഈയാഴ്ച തന്നെ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. തുടര്‍ന്ന് അടുത്തയാഴ്ച നടക്കുന്ന എരിയകമ്മിറ്റി തീരുമാനം പുനഃപരിശോധിച്ചശേഷം അന്തിമതീരുമാനം എടുക്കും. കഴിഞ്ഞ നാല് വര്‍ഷത്തെ പഞ്ചായത്ത് അംഗമെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാകും പ്രസിഡന്റ് സ്ഥാനത്തേക്ക് തീരുമാനിക്കുക.
മുതിര്‍ന്ന അംഗമെന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തനവും പരിഗണിച്ചാല്‍ ശ്രീദേവിയമ്മയ്ക്കാണ് കൂടുതല്‍ സാധ്യത. ബിയര്‍ വൈന്‍ പാര്‍ലറിന് അനുമതി നല്‍കിയതിന്റെ പേരില്‍ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചിരുന്നു.
പാര്‍ട്ടി തീരുമാനപ്രകാരമായിരുന്നു രാജി. തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനായി ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. കൂടാതെ പുതിയ പ്രസിഡന്റിനെ എത്രയും പെട്ടന്നു കണ്ടെത്തി മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലുമാണ് പത്തനാപുരത്തെ സിപിഎം നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: