അങ്കമാലി: മഞ്ഞപ്ര വേദവിദ്യാപ്രതിഷ്ഠാന്റെ നേതൃത്വത്തിലുള്ള വേദസംസ്കൃതി മഹായാഗം തുടങ്ങി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഋത്വിക്കുകളുടെ മന്ത്രോച്ചാരണ പുരസ്സരം യജ്ഞത്തിന്റെ സാമഗ്രികളും വഹിച്ച് യജമാനന് രഘുനാഥും ഭാര്യയും പരിവാരസമേതം യജ്ഞശാലയ്ക്ക് പ്രദക്ഷിണം വച്ച് യാഗശാലയില്‍ പ്രവേശിപ്പിച്ചു.
യാഗസാമഗ്രികള്‍ ആചാര്യന് ഗണേശ് ജോഗലേക്കറിനെ ഏല്‍പ്പിച്ച ശേഷം ഋത്വിക് വരണവും മധുപര്കദാനവും നടത്തി. പുണ്യാഹവാചനം ചെയ്തു. ജ്ഞാനാഗ്നിയുടെ പ്രതീകമായ അരണി കടഞ്ഞെടുത്ത് അഗ്നിയെടുത്ത് ചാതുര്‍മാസ്യത്തിനായി നിര്‍മിച്ച കുണ്ഡത്തിലേക്കു പകര്‍ന്നു. വേദവിദ്യാപ്രതിഷ്ഠാന്റെ നേതൃത്വത്തിലുള്ള സന്ദീപനി സ്കൂള്‍ ഓഫ് ഇന്‍ഡോളജിക്കല്‍ റിസര്‍ച്ച് കോേളജിന്റെ ഉദ്ഘാടനം യാഗത്തിനു ശേഷം നടക്കും.
ഗോകര്‍ണ നിവാസികളായ ഋത്വിക്കുകളുടെ കാര്‍മികത്വത്തിലാണ് യാഗം നടക്കുന്നത്. നാലു വേദങ്ങളുടേയും സംഹിതകളും കൃഷ്ണ യജുര്‍വേദവും അവയുടെ ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും മുറജപം ചെയ്യും. 21 മഹായാഗങ്ങളില് പ്രധാനമായുള്ള ചാതുര്‍മാസ യജ്ഞവും ഇതോടൊപ്പം നടക്കും.
നാലുവേദങ്ങളിലേയും മന്ത്രങ്ങളേയും സൂക്തങ്ങളേയും കോര്‍ത്തിണക്കി പ്രാചീനമായ ദൈവിക സങ്കല്പ്പ പൂജ നക്ഷത്രേഷ്ടിയും സംഘടിപ്പിച്ചിട്ടുണ്ട്.യാഗം നടക്കുന്ന ദിവസങ്ങളില്‍ ദിവസവും വൈകിട്ട് 4.30 മുതല്‍ 6.30 വരെ ഭാരതീയ ദര്‍ശനങ്ങളും നീതിന്യായ വ്യവസ്ഥയും എന്ന വിഷയത്തില്‍ വിജ്ഞാനസദസ്സും രാത്രി 7.30 മുതല്‍ 8.30 വരെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: