പാര്‍വ്വതി ദേവിയാം കാരുണ്യ വാരിധി
എന്നില്‍ പൊഴിക്കണേ
വിദ്യയും ശക്തിയും.
നിന്റെ കടാക്ഷങ്ങള്‍ ഏറ്റം നിറവോടെ
സുന്ദരി രൂപിയെ തന്നീടണേ.
മംഗല്ല്യ സിദ്ധികള്‍
വേണ്ട പോല്‍ എപ്പോഴും
സല്കൃപയോടെ പകര്‍ന്നീടണേ.
എന്റെ കരമതില്‍ നീതന്നകീര്ത്തിയും
ധന്യയശസ്സും നിലനിര്‍ത്തുവാന്‍.
അന്തികെ കാണേണം
ലക്ഷ്മിയായ് നിന് ഭാവം
ശ്രീയാര്‍ന്ന ദേവതേ തന്നീടണേ.
വന്ദ്യ ജനനിയെ നീതന്ന ജന്മത്തെ
പുണ്യങ്ങളേകി അനുഗ്രഹിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: