കോട്ടയം: അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് കര്‍ശനമാക്കുമെന്ന് കളക്ടര്‍ യു.വി. ജോസ് അറിയിച്ചു. അന്യ സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ട്രേറ്റില്‍ സംഘടിപ്പിച്ച വിവിധ വകുപ്പുകളുടെ യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. കെട്ടിട നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്നവര്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ നിധി ജില്ലാ ഓഫീസിലും മറ്റു സ്ഥാപനങ്ങളിലും വീടുകളിലും പണിയെടുക്കുന്നവര്‍ തൊഴില്‍ വകുപ്പ് ഓഫീസിലും രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ഐഡന്റ്ിറ്റി കാര്‍ഡ് നല്‍കും. കാര്‍ഡ് ഇല്ലാത്തവരെ ജോലിക്ക് നിയോഗിച്ചാല്‍ നടപടി സ്വീകരിക്കും.
ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ സൗകര്യങ്ങള്‍ ആരോഗ്യ – തൊഴില്‍ വകുപ്പു ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിക്കും. ക്യാമ്പുകളുടെ സ്ഥിതി വിവരം ശേഖരിക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖ തയ്യാറാക്കും. മാര്‍ഗ്ഗരേഖ അനുസരിച്ചുള്ള സംവിധാനങ്ങള്‍ ജൂണ്‍ 30നകം ക്യാമ്പില്‍ ഏര്‍പ്പെടുത്തണം. ഇതിനകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ആഫീസര്‍ ജേക്കബ് വര്‍ഗ്ഗീസ്, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: