കോട്ടയം: മലയാളികളുടെ മാനം കെടുത്തിയാണ് കോണ്‍ഗ്രസ് നാലുവര്‍ഷം പൂര്‍ത്തിയാക്കിയതെന്നും ഇനിയും ഇതു സഹിക്കാന്‍ കഴിയില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്. ബിജെപി സംസ്ഥാനത്തൊട്ടാകെ കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നഗരസഭാ കവാടം ഉപരോധിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം മുനിസിപ്പല്‍ ടൗണ്‍പ്രസിഡന്റ് നാസര്‍ റാവുത്തര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സി.എന്‍.സുബാഷ്, ബിനു ആര്. വാര്യര്‍, ഡി.എല്‍. ഗോപി, ടി.എന്‍. ഹരികുമാര്‍, കുസുമാലയം ബാലകൃഷ്ണന്, വി.പി. മുകേഷ്, അനിതാമോഹന്‍, ഹരി, ആര്. രാജു, സിജി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
അഭിസാരികമാരാല് നിയന്ത്രിക്കപ്പെടുന്ന ആഭാസന്മാരുടെ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്. യുഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപിയുടെ കരിദിനാചരണത്തിന്റെ ഭാഗമായി മാടപ്പള്ളി വില്ലേജാഫീസില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ വികസനപദ്ധതികള്‍ സംസ്ഥാനത്ത് എത്തിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാര്‍ കാട്ടുന്നത്. അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയെന്നും രാധാകൃഷ്ണമേനോന് ആരോപിച്ചു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുരളി അധ്യക്ഷത വഹിച്ചു.
ബിജെപി കൂരോപ്പടയില്‍ പഞ്ചായത്തുപടിക്കലേക്ക് പ്രകടനം നടത്തി. ധര്‍ണ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹരി പാലാഴി മുഖ്യപ്രഭാഷണം നടത്തി. രാജേന്ദ്രകുമാര്‍, എ.ബി. രാധാകൃഷ്ണന്, സോമന് ഇടത്തറ, ഉലഹന്നാന്, പി.യു. പുരുഷന് എന്നിവര്‍ സംസാരിച്ചു.
വിജയപുരത്ത് പഞ്ചായത്താഫീസിനു മുന്നില്‍ നടന്ന ധര്‍ണ രമേശ് കല്ലില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ആര്. സുഗുണന് അദ്ധ്യക്ഷത വഹിച്ചു. രാജേഷ് ചെറിയമഠം, കെ.പി. ഭുവനേശ്, പ്രശാന്ത്, ബാബു, ഗിരീഷ്കുമാര്‍, ഉണ്ണികൃഷ്ണന്, രാജന്, സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
എരുമേലിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. സോജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ സംസാരിച്ചു. വിജയരാഘവന്, ദിനേശന്, ഹരികൃഷ്ണന്, പി.എന്‍.ബാലന് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
ചങ്ങനാശേരിയില്‍ പെരുന്ന ബസ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രകടനം താലൂക്കാഫീസില്‍ പ്രതിഷേധ ധര്‍ണ്ണയോട് സമാപിച്ചു. നിയോജകമണ്ഡലം കണ്‍വീനര്‍ എം.എസ്. വിശ്വനാഥന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി. സുരേന്ദ്രനാഥ്, സെക്രട്ടറി കെ.ആര്. പ്രദീപ്, ആര്. ഉണ്ണിക്കൃഷ്ണപിള്ള, സി.ആര്. രാധാകൃഷ്ണന്, ഗോപകുമാര്‍, രാജീവ് സുഭാഷ്, സത്യപാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പാലായില്‍ കടപ്ലാമറ്റത്ത് ബിജെപി വില്ലേജാഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ കര്‍ഷകമോര്‍ച്ച സംസ്ഥാനസമിതിയംഗം കിടങ്ങൂര്‍ സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. വി.പി. രാധാകൃഷ്ണന്, എബ്രാഹം ജോസഫ്, സി.ബി. ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മുണ്ടക്കയത്ത് പ്രകടനവും വില്ലേജ് ആഫീസ് പടിക്കല്‍ ധര്‍ണയും നടത്തി. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി പി.ആര്. മുരളീധരന് ഉദ്ഘാടനം ചെയ്തു. കെ.ബി. മധു, ഒ.സി. യേശുദാസ്, കെ.എം. പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു. പി.യു. സജി, ജയന്, കെ. രാഘവന്, പ്രഭാകരന്, ജിലു തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കടുത്തുരുത്തി ഞീഴൂരില്‍ പഞ്ചായത്ത് പടിക്കലേക്ക് മാര്‍ച്ച് നടത്തി. മോഹനന് നായര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. ധര്‍ണ കെ.ആര്. മധു ഉദ്ഘാടനം ചെയ്തു. എ.എന്‍. അനില്‍കുമാര്‍, ജോസ് പ്രകാശ്, സുരേഷ് എന്നിവര്‍ സംസാരിച്ചു.
കല്ലറയില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി. ധര്‍ണാസമരം മനോജ് ഉദ്ഘാടനം ചെയ്തു. രാജേഷ് കല്ലറ അധ്യക്ഷത വഹിച്ചു. സാബു, പ്രകാശ്കുമാര്, പ്രമോദ്കുമാര്‍, സുരേഷ് സജി എന്നിവര്‍ പ്രസംഗിച്ചു.
തലനാട് ബിജെപിയുടെ നേതൃത്വത്തില്‍ കരിദിനമാചരിച്ചു. പഞ്ചായത്താഫീസ് പടിക്കല്‍ നടന്ന ധര്‍ണ ഇ.ആര്. രഘു ഉദ്ഘാടനം ചെയ്തു. കെ.ജി. മോഹനന്, കെ.ആര്. സജി, എം.ആര്. ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തിയില്‍ പെരുവ ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ജയപ്രകാശ് തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്. സജീവ്, ഇ.സി. സോമന്, ഷാജു, ഷിബു, ടി.എന്‍. പ്രതാപന്, എം.വി. കുട്ടപ്പന്, ആര്. രവീന്ദ്രന്, ജയന് തുടങ്ങിയവര്‍ സംസാരിച്ചു.
കാണക്കാരിയില്‍ പഞ്ചായത്താഫീസിനു മുന്നില്‍ നടന്ന ധര്‍ണ കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.എന്‍. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. പി.പി. രാജേഷ്, പി.കെ. വിജയന് എന്നിവര്‍ സംസാരിച്ചു.
പുതുപ്പള്ളിയില്‍ നടന്ന ധര്‍ണ നിയോജകമണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.സി. മുരുകനാചാരി അദ്ധ്യക്ഷത വഹിച്ചു. മോഹനന്, അനൂപ്, പി.ആര്. ശിവരാജന്, ശ്രീകാന്ത്, പ്രശാന്ത്, സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മറ്റക്കരയില്‍ നടന്ന ധര്‍ണ്ണ കെ.റ്റി. ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന് മറ്റക്കര അദ്ധ്യക്ഷത വഹിച്ചു. പ്രസന്നകുമാര്‍, ഗോപാലകൃഷ്ണന്, മനുകുമാര്‍, മണിക്കുട്ടന്, വിനീത് തുടങ്ങിയവര്‍ സംസാരിച്ചു.
ചിറക്കടവില്‍ കരിദിനത്തിന്റെ ഭാഗമായി ഡി.ഇ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ജന. സെക്രട്ടറി ടി.ബി. ബിനു ഉദ്ഘാടനം ചെയ്തു. വിജു മണക്കാട് അധ്യക്ഷത വഹിച്ചു. ആര്. മോഹനന്, എം.ജി. വിനോദ്, മനോജ് ഗോപാല്‍, പി.ആര്.ഗോപന്, പി.ആര്.ദാസ്, കെ.ആര്. കൃഷ്ണകുമാര്‍, ടി.ജി. രാജേഷ്, ഉഷാകൃഷ്ണപിള്ള, ഉഷാശ്രീകുമാര്‍, ഉഷാ രാധാകൃഷ്ണന്, ജയശ്രീ ജയന് എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ ധര്‍ണ്ണ കെ.വി.നാരായണന് ഉദ്ഘാടനം ചെയ്തു. സോമശേഖരന്‍ അധ്യക്ഷ ത വഹിച്ചു. വി.വി.സുരേഷ്, മോഹന ന്‍പിള്ള, ഹരിചന്ദ്രന്, അരുണ്‍ തമ്പലക്കാട്, ജോര്‍ജ്ജുകുട്ടി, ശശിധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മണിമല വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും നിയോജകമണ്ഡലം ട്രഷറര്‍ ഗോപി പാറാംന്തോട് ഉദ്ഘാടനം ചെയ്തു. സി.കെ. തങ്കപ്പന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉദയകുമാര്‍, വൈസ് പ്രസിഡന്റ് പ്രേംകുമാര്‍, സുരേന്ദ്രന് കാക്കനാശ്ശേരി, സുകുമാരന്‍ പല്ലിപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
വാഴൂരില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.കണ്ണന് വില്ലേജ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വി.എന്‍. മനോജ് അധ്യക്ഷത വഹിച്ചു. പി.കെ. ചന്ദ്രന്, കെ.ആര്. രാധാകൃഷ്ണന് നായര്‍, കെ.എം. ലാല്‍, മനു രവീന്ദ്രന്, ഇ.ആര്. പ്രസന്നകുമാര്‍, സെഫി ജോര്‍ജ്ജ് മാമ്മന്‍, എം.ജി.ശ്രീകുമാര്‍, വാസുദേവകുറുപ്പ്, കെ.കെ. ഹരിദാസ്, കെ.കെ. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: