കോട്ടയം: മാരക രോഗങ്ങള്‍ പിടിപെട്ട് ചികിത്സിക്കാന്‍ പണമില്ലാതെ അലയുന്നവര്‍ക്ക് കാരുണ്യം ചൊരിഞ്ഞ് ഷിനു ഇന്നുമുതല്‍ ജില്ലയില്‍ ഓടിത്തുടങ്ങും. 2008ല്‍തിരുവനന്തപുരത്തു നടന്ന ദീര്‍ഘദൂര ഓട്ടമത്സരത്തില്‍ പങ്കെടുത്തപ്പോള്‍ കിട്ടിയ കാഷ് അവാര്‍ഡുതുക അയല്‍വാസിയായ കുഞ്ഞിന് ചികിത്സയ്ക്കായി നല്‍കിയാണ് ഷിനു തന്റെ ജീവകാരുണ്യപ്രവര്‍ത്തനം ആരംഭിച്ചത്.
പിന്നീട് കാസര്‍ഗോഡ് മുതല്‍ പാറശാല വരെ മാരത്തോണ്‍ ഓട്ടത്തിനിടയില്‍ സമാഹരിച്ച 90,000 രൂപ രോഗപീഡ കൊണ്ടലയുന്ന കുട്ടികളുടെ ചികിത്സാച്ചെലവിനായി നല്കി. ഇപ്പോള്‍ ഓരോ ജില്ലയിലുമാണ് ഓടുന്നത്. ഇതിനിടയില്‍ ബക്കറ്റ് പിരിവിലൂടെയാണ് തുക സമാഹരിക്കുന്നത്.
ഇതുവരെ 23 ലക്ഷം ഇത്തരത്തില്‍ സമാഹരിച്ചിട്ടുണ്ട്. നൂറോളം പേര്‍ക്ക് ചികിത്സാസഹായവും മൂന്നുപേര്‍ക്ക് വിവാഹധനസഹായവും നല്‍കിയിട്ടുണ്ടെന്ന് എസ്.എസ്. ഷിനു കോട്ട യത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോട്ടയം ജില്ലയിലെ ജീവന് രക്ഷാമാരത്തോണ് ഇന്ന് ആരംഭിക്കും. പത്തുദിവസമാണ് ജില്ലയിലെ ഓട്ടം. 110 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്നും ഷിനു പറഞ്ഞു. ഷിനുവിനൊപ്പം സാമൂഹ്യപ്രവര്‍ത്തകരായ രഘുദേവ്, രവീന്ദ്രന് എന്നിവരുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: